വടകര : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി. ഇ.എം. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ വീടുകൾ ഹരിത ഭവനങ്ങളാക്കാൻ തീരുമാനമെടുത്തു . പരിപാടി പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ കെ. സജിത അധ്യക്ഷത വഹിച്ചു .എം .കെ. ബിന്ദു , അൻഫാദ്, തേജു ലക്ഷ്മി, നെഹാ ന ഫാത്തിമ സംസാരിച്ചു. വിദ്യാർത്ഥികളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും അജൈവ മാലിന്യങ്ങൾ വീടുകളിൽ പെട്ടികളിലോ ബിന്നുകളിലോ യഥാക്രമം പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചില്ല് കുപ്പികൾ ,തുണി -ബാഗ് തുടങ്ങിയവ സൂക്ഷിച്ച് ഹരിത കർമ്മ സേനക്ക് കൈമാറണം.


ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റാൻ സംവിധാനം വേണം. ഇത് ഫോട്ടോയെടുത്ത് സ്കൂൾ കോഡിനേറ്റർക്ക് അപ്‌ലോഡ് ചെയ്യണം. ഇതിൽ മികച്ച 10പേർക്ക് സമ്മാനം നൽകും. ഷെറീന ജൂലിയറ്റ് സ്വാഗതവുംദിൽന ദിലീപ് നന്ദിയും പറഞ്ഞു.
Environment Day Students houses will be made green houses