ടു മില്യൺ പ്ലെഡ്ജ്; ആയഞ്ചേരിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിൻ, സംഘാടക സമിതി രൂപീകരിച്ചു

ടു മില്യൺ പ്ലെഡ്ജ്; ആയഞ്ചേരിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിൻ, സംഘാടക സമിതി രൂപീകരിച്ചു
Jun 5, 2025 12:04 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) സമൂഹത്തിൽ വർദ്ധിച്ചുവരുന്ന രാസലഹരി ഉപയോഗത്തിനെതിരെ ജില്ലയിലെ 20 ലക്ഷം ജനങ്ങളെ അണിനിരത്തി, അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂൺ 26ന് ടു മില്യൺ പ്ലെഡ്ജ് എന്ന പേരിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായ് 12-ാം വാർഡിൽ സംഘാടക സമിതി രൂപീകരിച്ചു.

കടമേരി എൽ പി സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധീഖ് കെ, പ്രധാന അധ്യാപിക ആശടീച്ചർ, സി.ഡി എസ്സ് അംഗം നിഷ.പി, ഇ.കെ ബാലൻ, ബിജില തുണ്ടിയിൽ, സനില എൻ.കെ, മല്ലിക ജി.കെ, ഷിജിന , ഷീജ കെ എന്നിവർ സംസാരിച്ചു.

സ്കൂൾ, അംഗൻവാടി, സ്ഥാപനങ്ങൾ, കുടുംബശ്രീ അയൽകൂട്ടങ്ങൾ എന്നിവിടങ്ങളിൽ പ്രതിജ്ഞ എടുക്കുന്നതിനും, മാക്കം മുക്ക് ബസ്സ് സ്റ്റോപ്പിന് സമീപം കേന്ദ്രീകരിച്ച് ജനകീയപ്രതിജ്ഞ എടുക്കാനും തീരുമാനിച്ചു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ചെയർമാനും, കെ. മോഹനൻ മാസ്റ്റർ കൺവീനറുമായ് 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Two million pledge Anti drug pledge campaign Ayanchery organizing committee formed

Next TV

Related Stories
വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം; ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം തേടും

Aug 30, 2025 06:23 PM

വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം; ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം തേടും

വടകരയിൽ വിവരാവകാശ കമ്മീഷണറോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്ന ജില്ലാ സപ്ലൈ ഓഫീസറോട് വിശദീകരണം...

Read More >>
ധനസഹായം നൽകി; ഗിരീഷിൻ്റെ കുടുംബത്തിന് താങ്ങായി സി എൻ ജി ഓട്ടോ കൂട്ടായ്മ

Aug 30, 2025 05:00 PM

ധനസഹായം നൽകി; ഗിരീഷിൻ്റെ കുടുംബത്തിന് താങ്ങായി സി എൻ ജി ഓട്ടോ കൂട്ടായ്മ

ഗിരീഷിൻ്റെ കുടുംബത്തിന് ധനസഹായം നൽകി ആയഞ്ചേരിയിലെ സി എൻ ജി ഓട്ടോ...

Read More >>
സ്നേഹ സമ്മാനം; അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു

Aug 30, 2025 01:58 PM

സ്നേഹ സമ്മാനം; അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു

അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം...

Read More >>
ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ

Aug 30, 2025 12:27 PM

ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ

'ഗാന്ധി ഫെസ്റ്റി' ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ...

Read More >>
വോട്ട് കൊള്ള; ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും

Aug 30, 2025 12:14 PM

വോട്ട് കൊള്ള; ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും

ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും...

Read More >>
Top Stories

News Roundup

GCC News

//Truevisionall