ചോറോട്:(vatakara.truevisionnews.com) ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഞാറ്റുവേല ചന്തയിൽ വിവിധ ഇനം നടീൽ വസ്തുക്കളുടെ പ്രദർശനവും വില്പനയും നടത്തി.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന തനത് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ചന്തയിൽ ശ്രദ്ധേയമായി, ചോറോട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ കുടുംബശ്രീകളുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടത്തി.


ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മുബാറക്ക് സ്വാഗതം പറഞ്ഞു.
ഭരണസമിതി അംഗങ്ങളായിട്ടുള്ള ജിഷ കെ, പ്രസാദ് വിലങ്ങിൽ ആശംസകൾ അറിയിച്ചു. കർഷക വികസന സമിതി അംഗങ്ങളായിട്ടുള്ള അനിൽകുമാർ, വിജയൻ മാസ്റ്റർ, രഘുലാൽ, പി കെ ശ്രീധരൻ എന്നിവർ ആശംസകൾ അറിയിച്ചു. കൃഷി അസിസ്റ്റൻറ് ഷാനവാസ് നന്ദി പറഞ്ഞു.
Chorodu Njattuvela Market organized