വടകര: (vatakara.truevisionnews.com) കർമ്മമേഖലയിൽ നൂറുവർഷം പിന്നിട്ട ലോകത്തെതന്നെ ഏറ്റവും മികച്ച ലേബർ സൊസൈറ്റികളിലൊന്നായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരിയെ ‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം നൽകി ആദരിച്ചു.
കടത്തനാട് കുടുംബകൂട്ടായ്മയുടെ എട്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് മുംബൈ വാശിയിലെ സിഡ്കോ എക്സിബിഷൻ സെന്ററിലായിരുന്നു പുരസ്ക്കാരസമർപ്പണം. വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത വടകര എംപി ഷാഫി പറമ്പിലാണു പുരസ്ക്കാരം സമ്മാനിച്ചത്. ചടങ്ങിൽ മുഖ്യാതിഥിയായ വടകര എംഎൽഎ കെ. കെ. രമ പൊന്നാട അണിയിച്ചു.
ഈ വർഷത്തെ കടത്തനാടൻ ബിസിനസ്സ് ഐക്കൺ അവാർഡ് എൽമാക്ക് പാക്കേജസ് ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സുധീഷ് സുകുമാരനും ചടങ്ങിൽ സമ്മാനിച്ചു. വിശിഷ്‌ടായിഥികളായി സിനിമ, സിരിയൽ നടി വീണ നായരും ഇ. വി. ഹോംസിന്റെ ചെയർമാൻ കമാൻഡർ ഇ. വി. തോമസും മുംബൈയിലെ സാമൂഹികസാംസ്ക്കാരികപ്രമുഖരും പങ്കെടുത്തു. കടത്തനാട് കുടുംബകൂട്ടായ്മ ട്രസ്റ്റ് പ്രസിഡന്റ് മനോജ് മാളവിക അദ്ധ്യക്ഷനായി. സെക്രട്ടറി പി. പി. പ്രകാശൻ സ്വാഗതം പറഞ്ഞു.
തുടർന്ന് യുവഗായിക ദേവന ശ്രിയ, യുവഗായകൻ കലാഭവൻ ഷിജു, മഹേശ്വർ എന്നിവർ നയിച്ച ഗാനമേളയും വടകരയുടെ സ്വന്തം ജാനുവേടത്തിയും കേളപ്പേട്ടനും നയിച്ച സംഗീത ഹാസ്യ സന്ധ്യയും നടന്നു.
Ramesan Paleri receives the Global Kadathanadan award



































.jpg)
.png)
.jpeg)







