ആദിഷ് കൃഷ്ണയ്ക്ക് കണ്ണീരോടെ വിട നൽകി ഉറ്റവരും സുഹൃത്തുക്കളും; മൃതദേഹം സംസ്കരിച്ചു

ആദിഷ് കൃഷ്ണയ്ക്ക് കണ്ണീരോടെ വിട നൽകി ഉറ്റവരും സുഹൃത്തുക്കളും; മൃതദേഹം സംസ്കരിച്ചു
Jul 31, 2025 10:31 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ഉറ്റവരെയും സുഹൃത്തുക്കളെയും സങ്കടക്കടലിലാഴ്ത്തി ആദിഷ് കൃഷ്ണയ്ക്ക് വിട നൽകി നാട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്ന് വൈകിട്ട് 6: 30 ഓടെ വെള്ളൂക്കര ചേറുവോട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

മേമുണ്ട ഹയർ സെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥിയായ ആദിഷ് കൃഷ്ണ (17) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയത്. 28-ാം തീയതി മുതലാണ് ആദിഷ് കൃഷ്ണനെ കാണാതായത് . രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയം വീട്ടിൽ നിന്നും പോയതായായിരുന്നു വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

രക്ഷിതാക്കളുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ പുഴയിൽ മൃതദേഹം കണ്ടെത്തിയത് . തോണിയിലാക്കി രയരോത്ത് പരദേവത ക്ഷേത്രത്തിന് സമീപത്തുള്ള പുഴയോരത്ത് എത്തിച്ച മൃതദേഹം വടകര പോലീസ് എത്തി വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഇന്ന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു

അച്ഛൻ: സുരേന്ദ്രൻ

അമ്മ: പ്രജില

body of adish krishna found in the chaniyam kadavu river was cremated

Next TV

Related Stories
ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം

Mar 15, 2026 01:02 PM

ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം

ചോറോട് സഹകരണ ബാങ്കിന് മികച്ച പ്രവർത്തനത്തിനുള്ള...

Read More >>
പാചകവാതക പ്രതിസന്ധി; വടകരയിൽ എൽ.ഡി.എഫ് പ്രതിഷേധ റാലിയും ധർണയും

Mar 15, 2026 12:12 PM

പാചകവാതക പ്രതിസന്ധി; വടകരയിൽ എൽ.ഡി.എഫ് പ്രതിഷേധ റാലിയും ധർണയും

പാചകവാതക പ്രതിസന്ധി; വടകരയിൽ എൽ.ഡി.എഫ് പ്രതിഷേധ റാലിയും...

Read More >>
ദേശീയ പാത; ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ, സർവീസ് റോഡിന്റെ അഭാവം, നാട്ടുകാർ ആശങ്കയിലെന്ന്

Mar 15, 2026 11:08 AM

ദേശീയ പാത; ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ, സർവീസ് റോഡിന്റെ അഭാവം, നാട്ടുകാർ ആശങ്കയിലെന്ന്

ദേശീയ പാത; ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ, സർവീസ് റോഡിന്റെ അഭാവം, നാട്ടുകാർ...

Read More >>
ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

Mar 14, 2026 09:14 PM

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം...

Read More >>
Top Stories

Entertainment News