ദേശീയപാത ദുരിതപാത; ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ നടപടി ആവശ്യപ്പെട്ടുള്ള സമര പ്രഖ്യാപനം 28ന്

ദേശീയപാത ദുരിതപാത; ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ നടപടി ആവശ്യപ്പെട്ടുള്ള സമര പ്രഖ്യാപനം 28ന്
Aug 26, 2025 11:02 AM | By Jain Rosviya

ഒഞ്ചിയം:(vatakara.truevisionnews.com)അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാത നിർമാണത്തിലെ അപാതകൾക്കും, ജനജീവിതം സ്തംഭിപ്പിക്കുന്ന സർവ്വീസ് റോഡിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ സത്വര നടപടി ആവശ്യപ്പെട്ട് 28 ന് സമര പ്രഖ്യാപനം നടത്താൻ മുക്കാളി അണ്ടർ പാസ് ഡ്രൈയിനേജ് കമ്മിറ്റി യോഗം തീരുമാനിച്ചു.

വൈകിട്ട് നാലിന് മുക്കാളി ടൗണിൽ ജനകീയ കുട്ടായ്മ നടക്കും .കഴിഞ്ഞ വർഷം പൂർത്തികരിക്കേണ്ട പ്രവർത്തനം ഏഴ് മാസത്തോളമായി നിലച്ചിരിക്കയാണ്. പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാതെ ചെയ്ത പ്രവൃത്തി മൂലം പൊതുജനങ്ങളും, വാഹന യാത്രക്കാരും ബുദ്ധിമുട്ടുന്നത് ചില്ലറയല്ല. ഇവരുടെ പ്രവർത്തി മൂലം നിരവധി ജീവനുകളാണ് നഷ്ടമായത്, നിരവധി പേർ പരുക്ക് പറ്റി ചിത്സയിലുമാണ്. ഇതിനെതിരെ ശക്തമായ ജനരോഷമാണ് നാടെങ്ങും ഉയരുന്നത്.

ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സംസ്കാരിക യുവജന, വ്യാപാരി സംഘടന പ്രവർത്തകർ ,റസിഡൻസ് അസോസിയേഷനുകൾ കൂട്ടായ്മയിൽ പങ്കെടുക്കുക്കും.പി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി. ജയകുമാർ, എ. ടി. ശീധരൻ, യു.എ. റഹീം പി.ബാബുരാജ്, കെ.എ. സുരേന്ദ്രൻ,പാറേമ്മൽ പ്രകാശൻ, കെ.പി. വിജയൻ, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല , പുരുഷു രാമത്ത്, ചെറുവത്ത് രാമൃഷ്ണൻ, റീന രയരോത്ത്, പി.കെ. പ്രീത, സാവിത്രി ടീച്ചർ ചെറുവത്ത് ബാബു, തയ്യിൽ രമേശൻ, ടി.സി. തിലകൻ, കൈപ്പാട്ടിൽ ശ്രീധരൻ, സംസാരിച്ചു.

Strike announced on 28th demanding action to end traffic congestion on National Highway

Next TV

Related Stories
സ്നേഹ സമ്മാനം; അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു

Aug 30, 2025 01:58 PM

സ്നേഹ സമ്മാനം; അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം ചെയ്‌തു

അമ്മമാർക്ക് ഓണസമ്മാനമായി പുതപ്പ് വിതരണം...

Read More >>
ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ

Aug 30, 2025 12:27 PM

ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ

'ഗാന്ധി ഫെസ്റ്റി' ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം നാളെ വടകരയിൽ...

Read More >>
വോട്ട് കൊള്ള; ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും

Aug 30, 2025 12:14 PM

വോട്ട് കൊള്ള; ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും

ആയഞ്ചേരിയിൽ ജനാധിപത്യ സംരക്ഷണ റാലിയും പൊതു യോഗവും...

Read More >>
ദേശീയപാത ദുരിതപാത; പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തയക്കൽ സമരം തുടങ്ങി

Aug 30, 2025 10:59 AM

ദേശീയപാത ദുരിതപാത; പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തയക്കൽ സമരം തുടങ്ങി

ദേശീയപാത ദുരിതപാത, പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തയക്കൽ സമരം...

Read More >>
Top Stories










//Truevisionall