വടകര: (vatakara.truevisionnews.com) വടകരയിൽനിന്ന് പഴങ്കാവിലേക്ക് സർവീസ് നടത്താൻ ഓട്ടോറിക്ഷക്കാർ വിസമ്മതിക്കുന്നതിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ വടകര നോർത്ത് വില്ലേജ് കമ്മിറ്റി ആർ.ടി.ഒക്ക് പരാതി നൽകി. ഓട്ടം പോകാൻ വിസമ്മതിക്കുന്ന റിക്ഷകളുടെ നമ്പർ സഹിതം നേരത്തെ രണ്ടുതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ആർ.ടി.ഒയെ നേരിൽക്കണ്ട് പരാതി നൽകിയത്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണാമെന്ന് ആർ.ടി.ഒ. അറിയിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര നോർത്ത് വില്ലേജ് സെക്രട്ടറി വി സി ലീല, ബിന്ദു ശശി, വിലാ സിനി, പ്രസന്ന വിജയൻ എന്നി വർ പങ്കെടുത്തു. പഴങ്കാവിലേ ഓട്ടോക്ക് ഓടാൻ വിസമ്മതിക്കുന്ന ഓട്ടോറിക്ഷകൾ തടയുമെന്ന് മഹിളാ അസോസിയേഷൻ ഭാ രവാഹികൾ പറഞ്ഞു.
Reluctant to go to the race; Auto service refused to go to Pazhankavu, Mahila Association files complaint with RTO against drivers