ചോമ്പാല: (vatakara.truevisionnews.com) കുടുംബരോഗ്യ കേന്ദ്രം, ചോമ്പാല പോലീസ് സ്റ്റേഷൻ, കൃഷി ഭവൻ തുടങ്ങിയ ഓഫീസുകളിൽ എത്തിച്ചേരാൻ കാൽനടക്കായി മിനി അണ്ടർപ്പാസ് കുഞ്ഞിപ്പള്ളി ടൗണിൽ അനുവദിക്കണമെന്ന് സി.പിഎം. ചോമ്പാൽ ലോക്കൽ കമ്മറ്റി യോഗം ആവശ്യപെട്ടു.
ഈ ആവശ്യം നേടിയെടുക്കാൻ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗം എം.പി. ബാബു, ലോക്കൽ സിക്രട്ടറി സുജിത് പുതിയോട്ടിൽ, എം രവീന്ദ്രൻ, വി സി കലേഷ് കുമാർ, വി പി സനിൽ സംസാരിച്ചു. കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് ചോമ്പാൽ കമ്പയിൻ സ്പോർട്ട്സ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു.




പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. കെ ജയൻ മോഹൻ, ബി കെ റൂഫൈയിദ്, പി പി ഷീ ഹാബുദ്ദീൻ, ഷംഷീർ അത്താണിക്കൽ, എൻ കെ ശ്രീജയൻ, വി.സി മഹേഷ്, എം കെ അസീബ്, കെ വി അഫ്സൽ എന്നിവർ സംസാരിച്ചു
Mini underpass should be allowed in Kunjipally town - CPM