വടകര:(vatakara.truevisionnews.com)മത്സ്യ മാർക്കറ്റ് കെട്ടിട നിർമാണത്തിന് ടെണ്ടർ വിളിക്കാൻ തീരുമാനമായതായി കെ.കെ രമ എംഎൽഎ അറിയിച്ചു.. കഴിഞ്ഞ മാസം മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ വേഗത്തിലാക്കാനായി കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം ഉൾപ്പെടെയുള്ളവരുമായി ഉന്നതതല യോഗം ചേർന്നിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് ടെണ്ടർ നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു. 2017ലെ ബജറ്റ് പദ്ധതിയായിരുന്ന മത്സ്യ മാർക്കറ്റിന് 2019ൽ ഭരണാനുമതി ലഭിച്ചെങ്കിലും മുന്നോട്ടു നീങ്ങിയിരുന്നില്ല. 2023ലാണ് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചത്.
അവലോകന യോഗത്തിൻ്റെ തീരുമാനമനുസരിച്ച് ഫെബ്രു.11ന് തിരുത്തിയ ഡിപിആർ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ടെണ്ടർ നടപടിയിലേക്ക് കടന്നത്. ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു.
Decision to call for tender for construction of Vadakara fish market




























.jpeg)





