Mar 14, 2026 12:04 PM

ഒഞ്ചിയം:(vatakara.truevisionnews.com) വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒഞ്ചിയത്തെ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ ചോറോട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സമരത്തിന്റെ ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി പി. ശ്രീധരൻ നിർവഹിച്ചു. ജയന്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. കണാരൻ, കെ.കെ. പവിത്രൻ എന്നിവർ സംസാരിച്ചു.

സമാനമായ രീതിയിൽ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മടപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിലും പ്രതിഷേധം നടന്നു. ജില്ലാ കമ്മിറ്റി അംഗം സി.പി. സോമൻ സമരം ഉദ്ഘാടനം ചെയ്തു. സിന്ധു അവാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ശശികല ദിനേശൻ സ്വാഗത പ്രസംഗം നടത്തി.

Onchiyam job-guaranteed workers organize march and dharna

Next TV

Top Stories










News Roundup






GCC News