മണിയൂർ: (vatakara.truevisionnews.com) മുടപ്പിലാവിൽ നോർത്ത് രണ്ടാം വാർഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന 48-ാം നമ്പർ അംഗൻവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
മുടപ്പിലാവിൽ നോർത്ത് എൽപി സ്‌കൂളിന് സമീപം കല്ലായി പറമ്പിൽ എരഞ്ഞോളി കണ്ടി മൊയ്തു ഹാജി സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ പുതിയ കെട്ടിടം പണിതത് .പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് അധ്യക്ഷത വഹിച്ചു. പി.പി.ബാലൻ, ഇ.രവികൃഷ്ണൻ, എ.കെ.മൊയ്തു ഹാജി, കെ.വി.റീന എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ എം.ജയ പ്രഭ സ്വാഗതവും വർക്കർ ഷീബ നന്ദിയും പറഞ്ഞു.
'Akshara Muttam'; MLA inaugurates new Anganwadi building