തിരുവള്ളൂർ:(vatakara.truevisionnews.com) ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണമേന്മയുള്ള സേവനങ്ങളും ആധുനിക സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച തിരുവള്ളൂർ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം തുറന്നു.
ഫെബ്രുവരി 5-ന് നടന്ന ചടങ്ങിൽ വടകര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സൈജ പി.വി. കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കെ.എസ്.ഇ.ബിയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ ഓഫീസ് മന്ദിരം സഹായിക്കും. ചടങ്ങിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
Thiruvallur KSEB Section Office's new building inaugurated









































