Featured

സർഗാലയ കരകൗശല മേളയിൽ ശ്രദ്ധേയമായി ഇസ്രായേലിന്റെ ആദ്യ സാന്നിധ്യം

News |
Dec 25, 2025 02:49 PM

പയ്യോളി:[vatakara.truevisionnews.com] പയ്യോളിയിൽ നടക്കുന്ന സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ ഇസ്രയേലിൻ്റെ ആദ്യ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ടെൽ അവീവിൽ നിന്ന് കരകൗശല ഉത്പന്നങ്ങളുമായി മേളയിലെത്തിയ നീന സെൻസർ ആണ് താരമായത്.

67-ാം വയസ്സിലും തൻ്റെ ഉത്പന്നങ്ങളുമായി ലോകം ചുറ്റുന്ന നീന സെൻസർ ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്.

ഇസ്രായേൽ കരകൗശല ഉത്പന്നങ്ങൾ കളർഫുൾ അല്ലെങ്കിലും ആകർഷകമാണ്. ഇലകളിൽ അലങ്കാരങ്ങൾ തുന്നുന്ന താണ് പ്രധാനം. ഇലകളുടെ കറയും നീരും ഉപയോഗിച്ചാണിത്.

ശരിക്കുമുള്ള ഇലകളെടുത്ത് പരമ്പരാഗതമായ രീതിയിലാണ് നിർമാണം. കടലാസുകളിലും ഗ്രീറ്റിങ് കാർഡുകൾ തയ്യാറാക്കി യിട്ടുണ്ട് കൂടാതെ കോട്ടൺ നൂലിൽ നിർമിച്ച മാലകളാണ് മറ്റൊന്ന്, കൈകൊണ്ടുനിർമിച്ച സെറാമിക് ഉത്പന്നങ്ങളായ പ്ലേറ്റും പാത്രങ്ങളുമുണ്ട്.

Israel's first notable presence at the Sargalaya Crafts Fair

Next TV

Top Stories










News Roundup