വടകര:(https://vatakara.truevisionnews.com/) നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കുത്തനെ പിളർന്ന സംരക്ഷണ ഭിത്തിയിലെ പൊട്ടിപൊളിഞ്ഞ ഭാഗം അടച്ചു.
തിങ്കളാഴ്ച രാത്രിയോടെയാണ് സിമൻറ്റ് മിശ്രിതവും ജില്ലിയും ചേർത്ത് അടച്ചത്. ഇത് കൊണ്ട് പ്രശ്നം തീരുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.
സംരക്ഷണ ഭിത്തി നെടുകെ പിളർന്നിട്ടും കരാർ കമ്പിനിക്കാർ സംഭവം ലഘൂകരിക്കാനുള്ള നീക്കത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു.
മാധ്യമങ്ങളിലും ചാനലുകളിലും .വാർത്തയായതോടെ . കരാർ കമ്പിനിയുടെ ഏഞ്ചിനിയറിങ് വിഭാഗം സ്ഥലത്ത് എത്തി വിശദ പരിശോധന നടത്തി. പ്രശ്നത്തിൽ കെ കെ രമ എം എൽ എ ജില്ല ഭരണ കൂട്ടവും ദേശീയ പാത അതോററ്ററിയുമായി ബന്ധപ്പെട്ടിരുന്നു. റവന്യൂ വകുപ്പും ചോമ്പാല പോലിസും പ്രശ്നത്തിന്റെ ഗൗരവം റിപ്പോർട്ടുകൾ വഴി ജില്ല ഭരണ കൂട്ടത്തിന് നൽക്കിയിരുന്നു.ദേശീയപാത അതോററ്ററി വിഭാഗവും സ്ഥലത്ത് എത്തിയിരുന്നു
Crack in national highway retaining wall sealed in Vadakara


































