വടകര:(https://vatakara.truevisionnews.com/) വടകര സൈബർ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. വർഷങ്ങളായി നേരിട്ടിരുന്ന സ്ഥലപരിമിതിക്കും അതുമൂലം പൊലീസിനും പരാതിക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടുകൾക്കും ഇതോടെ പരിഹാരമായി.
ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിന് സമീപമുള്ള ഡിസ്ട്രിക്ട് പൊലീസ് ട്രെയിനിങ് സെന്ററിലെ കെട്ടിടത്തിലാണ് ഇനി മുതൽ സ്റ്റേഷൻ പ്രവർത്തിക്കുക, നേരത്തെ ഇത് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലായിരുന്നു.
ഒരു ഇൻസ്പെക്ടറും രണ്ട് എസ്.ഐമാരും അടക്കം 19 പേർ ജോലി ചെയ്യുന്ന സ്റ്റേഷന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു നിർവഹിച്ചു. ചടങ്ങിൽ അഡീഷണൽ എസ്.പി എ.പി. ചന്ദ്രൻ, ഡിവൈ.എസ്.പി ചന്ദ്രമോഹൻ, സൈബർ ക്രൈം ഇൻസ്പെക്ടർ സി.ആർ. രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.
Vadakara Cyber Police Station moves to new building









































