ആയഞ്ചേരി:(vatakara.truevisionnews.com) കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക അവഗണനയ്ക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാനുമായി എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന 'വികസന മുന്നേറ്റ ജാഥ' ഇന്ന് ആയഞ്ചേരിയിലെത്തും.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖലാ ജാഥയെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആയഞ്ചേരിയിൽ പൂർത്തിയായിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 1:30 മുതൽ സമ്മേളന നഗരിയായ അമ്പലപ്പറമ്പിലെ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് 2:30-ഓടെ പൊതുപരിപാടികൾക്ക് തുടക്കമാകും.
വൈകിട്ട് 4 മണിയോടെ ആയഞ്ചേരിയിൽ എത്തുന്ന ജാഥയെ ബാൻഡ് മേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ പ്രവർത്തകർ സ്വീകരിച്ച് ആനയിക്കും.
LDF Development Movement Jatha to reach Ayanjary today



































