വടകര: [vatakara.truevisionnews.com]മലയാള കവിതാലോകത്തും ചലച്ചിത്ര-മാപ്പിളപ്പാട്ട് ശാഖകളിലും തനതായ മുദ്രപതിപ്പിച്ച പി.ടി. അബ്ദുറഹിമാന്റെ സ്മരണാർത്ഥം വടകര എഫാസ് ഏർപ്പെടുത്തിയ പുരസ്കാരം പ്രശസ്ത കലാകാരി നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിച്ചു.
വടകര മുനിസിപ്പൽ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. മെഹറൂഫ് രാജാണ് അവാർഡ് കൈമാറിയത്. പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് മുതിർന്ന അംഗം എൻ. ചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ടി.വി.എ. ജലിൽ പ്രശസ്തിപത്രം സമർപ്പിച്ചു. ചടങ്ങിൽ രാജേന്ദ്രൻ എടുത്തുംകര അനുസ്മരണ പ്രഭാഷണം നടത്തി. ആർ. ബാലറാം, സുരേഷ് ബാബു ശ്രീസ്ഥ എന്നിവർ ആശംസകൾ അറിയിച്ചു. സി. വത്സകുമാർ സ്വാഗതവും വിനോദ് അറക്കിലാട് നന്ദിയും രേഖപ്പെടുത്തി.
PT Abdurahman Memorial Award presented to Nilambur Ayisha

































