വിരമിക്കുന്ന പതിനൊന്ന് അധ്യാപകർക്ക് സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി

വിരമിക്കുന്ന പതിനൊന്ന് അധ്യാപകർക്ക് സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി
Mar 28, 2026 12:53 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) സബ്ജില്ലയിലെ പ്രധാന അധ്യാപകരുടെ കൂട്ടായ്മയായ എച്ച്.എം. ഫോറത്തിന്റെ  നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി.

എച്ച്.എം. ഫോറം കൺവീനർ ടി.കെ. രാജീവൻ മാസ്റ്റർ ഉൾപ്പെടെ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന 11 അധ്യാപകർക്കാണ് ചടങ്ങിൽ ആദരമർപ്പിച്ചത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എച്ച്. സനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു.

റഹീം മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിരമിക്കുന്ന പ്രധാന അധ്യാപകരായ വിഗിത ജി., രവി മാണികൊത്ത്, ആനന്ദശീലൻ ആർ.എൻ., ജയകുമാർ കെ., പ്രദീപ്‌ കെ., അബ്‌ദുൾ അസീസ് കെ., ശോഭ പി.വി., അനില വി.കെ., സുജ എ.കെ., സുനീഷ് ടി. എന്നിവർക്ക് സ്നേഹാദരങ്ങൾ കൈമാറി.

വിദ്യാഭ്യാസ രംഗത്തെ ഇവരുടെ ദീർഘകാലത്തെ സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. ബി.പി.സി. സജീവൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അഖിൽ മാസ്റ്റർ, ഷേർലി ടീച്ചർ എന്നിവർ യാത്രയയപ്പ് സമ്മേളനത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു.

പരിപാടിക്ക് ആർ. ശ്രീരാജ് നന്ദി രേഖപ്പെടുത്തി. സഹപ്രവർത്തകരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

Farewell given to retiring head teachers

Next TV

Related Stories
ഭീതിവിതച്ച് കാട്ടുപന്നി; വാണിമേലിൽ കാട്ടുപന്നി ആക്രമണത്തിൽ പത്ത് വയസുകാരന് പരിക്ക്

Mar 28, 2026 03:03 PM

ഭീതിവിതച്ച് കാട്ടുപന്നി; വാണിമേലിൽ കാട്ടുപന്നി ആക്രമണത്തിൽ പത്ത് വയസുകാരന് പരിക്ക്

വാണിമേലിൽ കാട്ടുപന്നി ആക്രമണത്തിൽ പത്ത് വയസുകാരന്...

Read More >>
തിരഞ്ഞെടുപ്പ് ചൂട്; നാദാപുരത്ത് യുഡിഎഫ് ബൂത്ത് കൺവെൻഷനുകൾക്ക് തുടക്കമായി

Mar 28, 2026 12:25 PM

തിരഞ്ഞെടുപ്പ് ചൂട്; നാദാപുരത്ത് യുഡിഎഫ് ബൂത്ത് കൺവെൻഷനുകൾക്ക് തുടക്കമായി

നാദാപുരത്ത് യുഡിഎഫ് ബൂത്ത് കൺവെൻഷനുകൾക്ക്...

Read More >>
വനിതാപ്പട; കെ.എം. അഭിജിത്തിന്റെ വിജയത്തിനായി യു.ഡി.എഫ് വനിതാ സംഗമങ്ങൾ വരുന്നു

Mar 28, 2026 12:09 PM

വനിതാപ്പട; കെ.എം. അഭിജിത്തിന്റെ വിജയത്തിനായി യു.ഡി.എഫ് വനിതാ സംഗമങ്ങൾ വരുന്നു

കെ.എം. അഭിജിത്തിന്റെ വിജയത്തിനായി യു.ഡി.എഫ് വനിതാ സംഗമങ്ങൾ...

Read More >>
Top Stories










News Roundup