യുഡിഎഫ് പ്രവർത്തകർക്ക് ക്രൂരമർദ്ദനം, പണവും കവർന്നു; വടകരയിൽ രാഷ്ട്രീയ പോര് മുറുകുന്നു

യുഡിഎഫ് പ്രവർത്തകർക്ക് ക്രൂരമർദ്ദനം, പണവും കവർന്നു; വടകരയിൽ രാഷ്ട്രീയ പോര് മുറുകുന്നു
Mar 28, 2026 01:47 PM | By Krishnapriya S R

വടകര: (vatakara.truevisionnews.com) ചാനിയംകടവിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനമെന്ന് പരാതി. അക്രമത്തിൽ പരിക്കേറ്റ ആശിഖ്, മുഹമ്മദ്, ഷഫീഖ് എന്നീ മൂന്ന് പ്രവർത്തകരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്‌ദുല്ലയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് നേരത്തെ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പകരമായി പുതിയ ബോർഡ് സ്ഥാപിച്ചതിന് പിന്നാലെയാണ് മാരകായുധങ്ങളുമായി എത്തിയ സിപിഎം സംഘം അക്രമം അഴിച്ചുവിട്ടതെന്ന് യുഡിഎഫ് ആരോപിക്കുന്നു.

മർദ്ദനമേറ്റവരുടെ കൈവശമുണ്ടായിരുന്ന പണം അക്രമികൾ കവർന്നതായും പരാതിയിൽ പറയുന്നുണ്ട്. സംഭവമറിഞ്ഞ് വടകരയിലെ ആശുപത്രിയിലെത്തിയ സ്ഥാനാർത്ഥി പാറക്കൽ അബ്‌ദുല്ല പരിക്കേറ്റവരെ സന്ദർശിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഈ അക്രമസംഭവം പ്രദേശത്ത് രാഷ്ട്രീയ സംഘർഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Brutal torture of UDF workers

Next TV

Related Stories
'മുരടിപ്പ് മാറണം, വടകര ഉണരണം'; വടകരയുടെ വികസന മുരടിപ്പിന് മാറ്റം അനിവാര്യം ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി ഷംസീർ ചോമ്പാലയെ വിജയിപ്പിക്കുക -കെ ഷെമീർ

Mar 28, 2026 02:00 PM

'മുരടിപ്പ് മാറണം, വടകര ഉണരണം'; വടകരയുടെ വികസന മുരടിപ്പിന് മാറ്റം അനിവാര്യം ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി ഷംസീർ ചോമ്പാലയെ വിജയിപ്പിക്കുക -കെ ഷെമീർ

വടകരയുടെ വികസന മുരടിപ്പിന് മാറ്റം അനിവാര്യം ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി ഷംസീർ ചോമ്പാലയെ വിജയിപ്പിക്കുക -കെ...

Read More >>
സ്വപ്‌നങ്ങൾക്ക് ഇവിടെ യാഥാർഥ്യം, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട; തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

Mar 28, 2026 11:33 AM

സ്വപ്‌നങ്ങൾക്ക് ഇവിടെ യാഥാർഥ്യം, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട; തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന...

Read More >>
ചാനിയംകടവിൽ സമാധാനം തകർക്കാൻ യു ഡി എഫ്  ശ്രമമെന്ന് എൽ ഡി എഫ് : സമാധാന യോഗത്തിന് പിന്നാലെയും വ്യാജപ്രചാരണവുമായി ലീഗ് നേതാക്കൾ രംഗത്ത് വന്നെന്ന് എൽ.ഡി.എഫ്

Mar 28, 2026 10:38 AM

ചാനിയംകടവിൽ സമാധാനം തകർക്കാൻ യു ഡി എഫ് ശ്രമമെന്ന് എൽ ഡി എഫ് : സമാധാന യോഗത്തിന് പിന്നാലെയും വ്യാജപ്രചാരണവുമായി ലീഗ് നേതാക്കൾ രംഗത്ത് വന്നെന്ന് എൽ.ഡി.എഫ്

ചാനിയംകടവിൽ സമാധാനം തകർക്കാൻ യു ഡി എഫ് ശ്രമമെന്ന് എൽ ഡി എഫ് : സമാധാന യോഗത്തിന് പിന്നാലെയും വ്യാജപ്രചാരണവുമായി ലീഗ് നേതാക്കൾ രംഗത്ത് വന്നെന്ന്...

Read More >>
 ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്

Mar 27, 2026 04:18 PM

ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്

ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര...

Read More >>
Top Stories

News Roundup