വടകര : (vatakara.truevisionnews.com) ഓവുചാലിൽ കക്കൂസ് മാലിന്യം കണ്ടെത്തിയതിൽ നടപടിക്കൊരുങ്ങി നഗരസഭ. ദേശീയപാത നിർമാണം നടക്കുന്ന പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഓവുചാൽ പ്രവൃത്തിക്കിടയിലാണ് കക്കൂസ് മാലിന്യം ഒഴുകിയെത്തിയത്. കരിമ്പന തോട്ടിലേക്ക് എത്തുന്ന ഓവുചാൽ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കിയപ്പോഴാണ് ദുർഗന്ധമുണ്ടായത്.
തുടർന്ന് തൊഴിലാളികൾ ജോലി ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങി. നഗരസഭ ചെയർപേ ഴ്സൺ, വൈസ് ചെയർ പേഴ്സൺ, സ്ഥിരം സമിതി അധ്യക്ഷൻ, കൗൺസിലർമാർ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധിച്ചു.
മലിനജലം ഒഴുകിയെത്തുന്ന ഓവുചാലിന്റെ സ്ലാബ് നീക്കി പരിശോധന നടത്തിയതിൽ ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ ടാങ്കിൽനിന്ന് കവിഞ്ഞ് പുറത്തേക്ക് ഒഴുകിയതായി കണ്ടത്തി. ശുചിമുറി നടത്തിപ്പ് കരാറെടുത്തവർക്കെതിരെ പിഴഉൾപ്പെടെ ചുമത്താനാണ് അധികൃതരുടെ തീരുമാനം
Toilet waste in the drain: Municipality plans strict action against bus stand toilet contractors


































