വടകര: (vatakara.truevisionnews.com) അന്തരിച്ച പ്രമുഖ മുസ്‌ലിം ലീഗ് നേതാവ് കെ.വി. ഖാലിദ് മാസ്റ്ററുടെ സ്മരണാർത്ഥം വടകര മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
വടകരയുടെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന ഖാലിദ് മാസ്റ്ററുടെ വിയോഗം തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുള്ള നിർവ്വഹിച്ചു.
എൻ.പി. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ എം.സി. വടകര മുഖ്യപ്രഭാഷണം നടത്തി. പി.പി. ജാഫർ, പ്രൊഫ. കെ.കെ. മഹമൂദ്, എം.പി. അബ്ദുൽ കരീം, പി.എം. മുസ്തഫ മാസ്റ്റർ, അഫ്നാസ് ചോറോട് എന്നിവർ പരേതനെ അനുസ്മരിച്ച് സംസാരിച്ചു.
വി.കെ. അസീസ് മാസ്റ്റർ സ്വാഗതവും പി.കെ.സി. റഷീദ് നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
Remembering KV Khalid Master




































