വടകര:( vatakara.truevisionnews.com ) നടക്കുതാഴ സർവീസ് ബാങ്കിൽ കഴിഞ്ഞവർഷം കൃത്യമായി വായ്പ തിരിച്ചടച്ചവർക്കുള്ള ഇൻസെന്ററീവ് വിതരണവും അനുമോദനവും നടത്തി. വടകര ടൗൺഹാളിൽ നടന്ന പരിപാടി വടകര അസി. രജിസ്ട്രാർ പി ഷിജു ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എം മുരളീധരൻ അധ്യക്ഷനായി. വൈസ്പ്രസിഡൻ്റ് പി കെ ദിനിൽകുമാർ, യുണിറ്റ് ഇൻസ്പെക്ടർ പികെ ശ്രീജിത്ത്, ബാങ്ക് സെക്രട്ടറി കെ എം മനോജൻ എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി പി എം ഷൈജു സ്വാഗതവും ബ്രാഞ്ച് മാനേജർ എൻ പ്രദീപൻ നന്ദിയും പറഞ്ഞു.
'Aadaram'; Incentive distribution and recognition for those who repay loans on time










































