'പുലർകാല' മോഷണം; വടകര അപ്പാർട്ട്മെന്റിൽ കയറി ലക്ഷങ്ങളുടെ സ്മാർട്ട് ഫോൺ കവർന്ന കള്ളന്മാർ പിടിയിൽ

'പുലർകാല' മോഷണം; വടകര അപ്പാർട്ട്മെന്റിൽ കയറി ലക്ഷങ്ങളുടെ സ്മാർട്ട് ഫോൺ കവർന്ന കള്ളന്മാർ പിടിയിൽ
May 16, 2026 01:40 PM | By Fidha Parvin

വടകര: (vatakara.truevisionnews.com) യുവാവ് താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ അതിരാവിലെയെത്തി 1.3 ലക്ഷം രൂപ വിലവരുന്ന സ്മാർട്ട് ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അബ്ദുൽ ലത്തീഫ് (58), കണ്ണൂർ സ്വദേശി പവിത്രൻ (67) എന്നിവരാണ് പിടിയിലായത്.

വടകര റെയിൽവേ സ്റ്റേഷന് സമീപത്തെ അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താമസക്കാരനായ സുരേഷ് എന്ന യുവാവ് ഇല്ലാതിരുന്ന സമയം നോക്കിയാണ് പ്രതികൾ കവർച്ച നടത്തിയത്. പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ച വടകര പോലീസ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് പ്രതികളെ വലയിലാക്കിയത്.

മോഷ്ടിച്ച ഫോണുകൾ മാഹി പാലത്തിന് സമീപത്തെ കടയിൽ നിന്ന് പോലീസ് കണ്ടെടുത്തു. മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlight: 'Early morning' theft; Thieves who broke into Vadakara apartment and stole smartphones worth lakhs arrested

Next TV

Related Stories
കാഫിർ സ്ക്രീൻഷോട്ട് കേസ്; രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി അന്വേഷണം

Jun 14, 2026 04:30 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി അന്വേഷണം

കാഫിർ സ്ക്രീൻഷോട്ട് കേസ് രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൂടി...

Read More >>
ആശ്വാസം ; ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jun 14, 2026 04:24 PM

ആശ്വാസം ; ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഏറാമല സഹകരണ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ക്യാമ്പ്...

Read More >>
ആദരം; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായ ഇസാനയ്ക്ക് ആദരം

Jun 14, 2026 01:48 PM

ആദരം; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായ ഇസാനയ്ക്ക് ആദരം

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകിയ ഇസാനയ്ക്ക്...

Read More >>
യുവാവ് പിടിയിൽ ; ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

Jun 14, 2026 11:56 AM

യുവാവ് പിടിയിൽ ; ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

ചോറോട് സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ്...

Read More >>
Top Stories

News Roundup

Entertainment News