#Latest News #Vatakara News #K Balanarayanan #Mullappally Ramachandran
വടകര: വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽകോൺഗ്രസിന്റെആശയാദർശങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിച്ചു മുന്നോട്ടു പോയ ഒരു പച്ചയായ മനുഷ്യനായിരുന്നു കെ.ബാലനാരായണനെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോഴിക്കോട് ജില്ല കെ.എസ്.യു. പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും ജില്ലാ യുഡി.എഫ്. ചെയർമാനുമായി പ്രവർത്തിച്ച കാലയളവിലെല്ലാം തികഞ്ഞ ആത്മാർത്ഥതയോടെയാണ് അദ്ദേഹം പ്രവർത്തിച്ചത്.
ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ടായി മികച്ച നേതൃത്വ പാടവം കാഴ്ച വെച്ചു.എല്ലാ പ്രതിസന്ധികളിലും കോൺഗ്രസ് പ്രസ്ഥാനത്തോടൊപ്പം നിലക്കൊണ്ട ബാലനാരായണൻ ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളോടൊപ്പം സഞ്ചരിച്ചു.
അക്കാലത്ത് ഒരു മികച്ച പ്രസംഗകനായി ബാലനാരായണൻ അറിയപ്പെടുകയുണ്ടായി.വടകര നിയമസഭാ മണ്ഡലത്തിൽ യാദൃഛികമായി അദ്ദേഹം സ്ഥാനാർത്ഥിയായി വന്ന കാലം മറക്കാൻ കഴിയില്ല.
തന്റെ രാഷ്ട്രീയ എതിരാളികളുടെ എതിർപ്പ് വകവെക്കാതെ സുസ്മേര വദനനായി അദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞു നിന്നു. വിപുലമായ സൗഹൃദ ബന്ധങ്ങൾ രാഷ്ട്രീയ വേർതിരിവുകൾക്ക് അപ്പുറം ബാലനാരായണൻ വളർത്തിയെടുത്തു.
കോഴിക്കോട്ടെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ച ബാലനാരായണൻ യു.ഡി.എഫ്. നേതാക്കൾക്കെല്ലാം പ്രിയംകരനായിരുന്നു. രാഷ്ട്രീയ കാര്യങ്ങളൊടൊപ്പം വ്യക്തിപരമായ പ്രശ്നങ്ങൾ പോലും നിരന്തമായി പങ്കു വെക്കുന്ന നല്ലവനായ കോൺഗ്രസുകാരനായിരുന്നുബാലനാരായണൻ. ബാലനാരായണന്റെ ദേഹവിയോഗം കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്- മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Content Highlight: Content Highlights:-'K. Balanarayanan is a green man who held the ideals of the Congress close to his heart' - Mullappally Ramachandran
#Latest News #Vatakara News #K Balanarayanan #Mullappally Ramachandran









































