പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!
Jul 6, 2026 03:05 PM | By Fathimathul Henna
#Latest News #Villyappally #Memunda #Agricultural Collective

വില്യാപ്പള്ളി:(vatakara.truevisionnews.com)വില്യാപ്പള്ളി കൃഷിഭവന്റെ ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതിയുടെ ഭാഗമായി ഒരുമ മേമുണ്ട മഠത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ്തല പൂകൃഷിക്കും പച്ചക്കറിക്കൃഷിക്കും തുടക്കമായി. കഴിഞ്ഞ വര്‍ഷത്തെ മികച്ച പൂകൃഷി വിജയത്തിന് തുടര്‍ച്ചയായാണ് ഇത്തവണ പച്ചക്കറിക്കൃഷി കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചത്.  

മേമുണ്ട മഠത്തിനു സമീപം നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ നിംഷ പച്ചക്കറിത്തൈ നട്ടു ഉദ്ഘാടനം നിര്‍വഹിച്ചു. ഇത്തരം കാര്‍ഷിക സംരംഭങ്ങള്‍ സമൂഹത്തിന് വലിയ മാതൃകയാണെന്നും, സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള കൂട്ടായ്മകള്‍ ഏറെ അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.  

ഒരുമ പ്രസിഡന്റ് രജീഷ്.എം.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അജിത്ത് പി.എം, ദിനേശന്‍.എം.എം, പ്രമോദ്.എ.എം, ബിജു ആര്യോട്ട്, പ്രശാന്ത്.എം.ടി, അശോകന്‍.കെ.എന്‍, രാജീവന്‍.പി.എം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മനോജന്‍.എന്‍.കെ സ്വാഗതം പറഞ്ഞു.

Content Highlight: Villyappally, Memunda flower farming, Memunda, agricultural collective-NEW

#Latest News #Villyappally #Memunda #Agricultural Collective

Next TV

Related Stories
ഇബ്രാഹിം ഹാജി ആത്മഹത്യ; മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട് നോട്ടീസ്

Jul 5, 2026 04:43 PM

ഇബ്രാഹിം ഹാജി ആത്മഹത്യ; മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട് നോട്ടീസ്

കടത്തനാട് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട്...

Read More >>
ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം: വി.പി ദുൽ കിഫിൽ

Jul 5, 2026 02:23 PM

ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം: വി.പി ദുൽ കിഫിൽ

ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം വി.പി ദുൽ...

Read More >>
തട്ടിപ്പ് പരമ്പര; വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി

Jul 5, 2026 12:34 PM

തട്ടിപ്പ് പരമ്പര; വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി

വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിക്കെതിരെ ഏഴ് ലക്ഷത്തിന്റെ തട്ടിപ്പ് കേസ്...

Read More >>
Top Stories

News Roundup