ജനരോഷം ഇരമ്പി; അഴിയൂർ  മിത്തലെ  മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു
adimage

ജനരോഷം ഇരമ്പി; അഴിയൂർ മിത്തലെ മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു

ജനരോഷം ഇരമ്പി; അഴിയൂർ  മിത്തലെ  മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു adimage
2026-07-24T10:10:00 | By Fidha Parvin
#Latest news #Azhiyoor #Mukkali #National Highway #Kerala News #Road Construction #Traffic Block

അഴിയൂർ: ( https://truevisionnews.com/) ദേശീയ പാതയിൽ മുക്കാളി ടൗണിലെ നിർമാണപ്രവൃർത്തികൾ ജനപ്രതിനിധികളുടെയും സർവ്വകക്ഷി പ്രതിനിധികൾ, വ്യാപാരി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസമായി പഴയ ദേശീയപാതയിലൂടെ മീത്തലെ മുക്കാളി വഴി വടകര ഭാഗത്തേക്ക് പോവുന്ന ഭാഗം അടഞ്ഞ് കിടക്കുകയാണ്.

ഇത് മൂലം മുക്കാളി ടൗണിലൂടെയുള്ള ഗതാഗതം ഏറെകുറെ നിലച്ച മട്ടാണ്. ആർ ഡി ഒവുമായി ചർച്ചകൾ നടത്തിയിട്ടും മീത്തലെ മുക്കാളിയിലൂടെ ഗതാഗതത്തിന് തുറന്ന് കൊടുക്കാനുള്ള തുടർ നിർമാണപ്രവൃർത്തികൾ നടക്കാത്ത സാഹചര്യത്തിലാണ് നിർമാണ പ്രവൃർത്തികൾ തടഞ്ഞത്.

കരാർ കമ്പിനി പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ ഗതാഗതം പുന:സ്ഥാപിക്കുമെന്ന് ഉറപ്പിൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ഗതാഗതം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവാധ സംഘടനകൾ പ്രക്ഷോഭത്തിലായിരുന്നു.

ചർച്ചകളിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ശ്രീധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമോദ് മാട്ടാണ്ടി, സജീവൻ വാണിയംകുളം, കരാർ പ്രതിനിധി ജഗന്നാദ് ചന്ദ്ര സംഘടനപാർട്ടി പ്രതിനിധികളായ കെ പി ജയകുമാർ, പി ബാബുരാജ്, എ. ടി ശ്രീധരൻ , യു എ റഹീം, പ്രദീപ് ചോമ്പാല , കെ പി വിജയൻ, എ.ടി മഹേഷ് ,കെ തിലകൻ , ബാബു ഹരിപ്രസാദ് , എം പ്രഭുദാസ്, പുരുഷു രാമത്ത്, ടി രമേശൻ ,കെ പി ഗോവിന്ദൻ , നസീർ വീരോളി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Content Highlight: Azhiyoor Mukkali Protest: National Highway Construction Blocked Over Traffic Block

#Latest news #Azhiyoor #Mukkali #National Highway #Kerala News #Road Construction #Traffic Block

adimage

Next TV

Related Stories
വളർത്താം ; വില്യാപ്പള്ളി  ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക

Jul 24, 2026 11:40 AM

വളർത്താം ; വില്യാപ്പള്ളി ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക

വടകര വില്യാപ്പള്ളി ആയുർവേദ ആശുപത്രിയിൽ ഒയിസ്കാ ദിനാചരണത്തിന്റെ ഭാഗമായി ഹെർബൽ ഗാർഡൻ ഒരുക്കാൻ ഔഷധ സസ്യതൈകൾ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡന്റ്...

Read More >>
 ഇനി സാമ്പത്തികം തടസ്സമാകില്ല; മേഴ്സി ബാലൻ മാസ്റ്റർ എട്ടാം ചരമവാർഷികം അർഹരായ വിദ്യാർഥികൾക്ക് തണലായി പുതിയ പദ്ധതി

Jul 24, 2026 10:42 AM

ഇനി സാമ്പത്തികം തടസ്സമാകില്ല; മേഴ്സി ബാലൻ മാസ്റ്റർ എട്ടാം ചരമവാർഷികം അർഹരായ വിദ്യാർഥികൾക്ക് തണലായി പുതിയ പദ്ധതി

വടകരയിൽ മേഴ്സി ബാലൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പ്രൊഫഷണൽ വിദ്യാഭ്യാസം...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 24, 2026 09:31 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ഇന്ന് അറസ്റ്റ് ചെയ്യും. സ്ക്രീൻഷോട്ട് നിരവധി ഗ്രൂപ്പുകളിലേക്ക്...

Read More >>
adimage
മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 12:52 PM

മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയും ഛർദ്ദിയും മൂലം ആശുപത്രിയിൽ ചികിത്സ തേടിയ ആറു വയസ്സുകാരി മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

Jul 23, 2026 10:19 AM

കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

ചോറോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. പ്രതിരോധത്തിന് രണ്ട് ഷൂട്ടർമാരെ ചുമതലപ്പെടുത്തി. പന്നിയെ കൊല്ലുന്നതിന് 2000...

Read More >>
പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്: അഴിയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Jul 23, 2026 09:53 AM

പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്: അഴിയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചുങ്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
Top Stories

adimage
News Roundup

adimage
adimage