മാഹി: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി സെന്ററില്‍ ഡിഗ്രി കോഴ്‌സുകളായ ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവയിലും ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രഫി, ടൂറിസം എന്നിവയിലും സീറ്റുകള്‍ ഒഴിവുണ്ടെന്ന് സെന്റര്‍ ഹെഡ് അറിയിച്ചു. ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ എട്ട് വരെ സ്‌പോട്ട് അഡമിഷന്‍ നടത്തും. പ്ലസ് ടു അല്ലെങ്കില്‍ തുല്യയോഗ്യതയുള്ള തല്‍പരരായ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 9207982622, 9495720870, 7306154107.


കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ നിയമനം
വടകര: കൊയിലാണ്ടി, ബേപ്പൂര്‍ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറെ താത്കാലികമായി നിയമിക്കുന്നതിന് 2021 നവമ്പര്‍ അഞ്ചിന് രാവിലെ 10 മണിക്ക് അതത് സ്‌കൂളുകളില്‍ വാക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തുന്നു. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ബി.എഡ്. അല്ലെങ്കില്‍ എം.എഡ്. യോഗ്യത ഉണ്ടായിരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2383780. കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് 9497216061, 7034645500, ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്. എസ് ഫോര്‍ ബോയ്‌സ് 8606210222.
Vacancy in the Mahe Center of the University of Pondicherry