ചേലക്കാട് അനധികൃത ക്വാറിയില്‍ റെയ്ഡ് 16 ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു

ചേലക്കാട് അനധികൃത ക്വാറിയില്‍  റെയ്ഡ്  16 ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു
Nov 6, 2021 12:37 PM | By Rijil

നാദാപുരം: ചേലക്കാട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ റവന്യു സംഘം നടത്തിയ റെയ്ഡില്‍ 16 ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയില്‍ എടുത്തു. വടകര ആര്‍ഡിഒ. സി.ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് റവന്യു സംഘവും പോലീസും റെയ്ഡിനെത്തിയത്. അനധികൃത ക്വാറികള്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് റെയ്ഡ്.

കിഴക്കന്‍ മലയോരമേഖലയിലെ ക്വാറികള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന. പുലര്‍ച്ചെ തന്നെ നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചേലക്കാട് ക്വാറിയില്‍ റവന്യുസംഘം എത്തി.

വടകര തഹസില്‍ദാര്‍ ആഷിക് തോട്ടോര്‍, എല്‍.ആര്‍. തഹസില്‍ദാര്‍ കെ.കെ.പ്രസില്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.കെ.സുധീര്‍, നാദാപുരം വില്ലേജ് ഓഫീസര്‍ ഉമേഷ് കുമാര്‍, താലൂക്ക് ഓഫീസ് ജീവനക്കാരായ അഭിലാഷ്, സത്യന്‍, സുധീര്‍ കുമാര്‍, വിവേക്, ധനേഷ് എന്നിവരും നാദാപുരം സബ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്, ഷൈജു എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പോലീസില്‍ ഏല്‍പിച്ചു

Raid on Chelakkad illegal quarry 16 tipper lorries seized

Next TV

Related Stories
 മധുരം പങ്കുവച്ച് ; പ്രധാനമന്ത്രി ജന്മദിനത്തിൽ  വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ബിജെപി

Sep 18, 2025 03:45 PM

മധുരം പങ്കുവച്ച് ; പ്രധാനമന്ത്രി ജന്മദിനത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ബിജെപി

പ്രധാനമന്ത്രി ജന്മദിനത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച്...

Read More >>
നടപടിക്രമം പാലിക്കാതെ...? തിരുവള്ളൂരിലെ 150 റോഡുകളുടെ പ്രഖ്യാപനം പൊള്ളയായതെന്ന് എൽഡിഎഫ് മെമ്പർമാർ

Sep 18, 2025 12:41 PM

നടപടിക്രമം പാലിക്കാതെ...? തിരുവള്ളൂരിലെ 150 റോഡുകളുടെ പ്രഖ്യാപനം പൊള്ളയായതെന്ന് എൽഡിഎഫ് മെമ്പർമാർ

തിരുവള്ളൂരിലെ 150 റോഡുകളുടെ പ്രഖ്യാപനം പൊള്ളയായതെന്ന് എൽഡിഎഫ്...

Read More >>
റോഡിൽ പാലഭിഷേകം; വടകര ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും റബ്ബർ പാൽ ചോർന്നു

Sep 18, 2025 12:28 PM

റോഡിൽ പാലഭിഷേകം; വടകര ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും റബ്ബർ പാൽ ചോർന്നു

വടകര ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും റബ്ബർ പാൽ...

Read More >>
'ഷാഫിക്കൊപ്പം ഭീകരവാദി...!'; വടകരയിലെ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ എംപിക്ക് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം, പരാതി

Sep 18, 2025 10:30 AM

'ഷാഫിക്കൊപ്പം ഭീകരവാദി...!'; വടകരയിലെ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ എംപിക്ക് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം, പരാതി

വടകരയിലെ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ എംപിക്ക് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം,...

Read More >>
വഴി തുറക്കാൻ ; തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ പ്രഖ്യാപിച്ചു

Sep 17, 2025 09:14 PM

വഴി തുറക്കാൻ ; തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ പ്രഖ്യാപിച്ചു

തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ...

Read More >>
വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ സമ്മേളനം

Sep 17, 2025 04:32 PM

വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ സമ്മേളനം

വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall