ഒഞ്ചിയം: യുവജന വഞ്ചനയ്ക്കും വാഗ്ദാന ലംഘനങ്ങൾക്കും ആർഎംപി -യു ഡിഎഫ് ദുർഭരണത്തിനുമെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഒഞ്ചിയം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ ഭരണസമിതി ലംഘിച്ചതിനെ തുടർന്നാണ് പ്രതിഷേധിച്ചത്.
ഒരു വീട്ടിൽ ഒരാൾക്ക് ജോലി, പഞ്ചായത്തിൽ ഒരു പൊതുകളിക്കളം, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നാമധേയത്തിൽ ലൈബ്രറിയും സാഹിത്യകേന്ദ്രവും, കവി കുമാരൻ മാസ്റ്റർ മെമ്മോറിയൽ കൾച്ചറൽ സെൻ്റർ, മധു മടപ്പള്ളി മെമ്മോറിയൽ ആർട്ട് ഗ്യാലറി, വടകര കൃഷ്ണദാസ് സ്മാരക മ്യൂസിക്കൽ അക്കാദമി, വെള്ളികുളങ്ങരയിൽ ഓപ്പൺ സ്റ്റേജും വോളിബോൾ അക്കാദമിയും തുടങ്ങി നിരവധി വാഗ്ദാനങ്ങൾ ഭരണസമിതി നടപ്പാക്കിയില്ല.




പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കണമെന്നും മാർച്ചിൽ പ്രവർത്തകർ ആവശ്യപ്പെട്ടു. ഡിവൈഎ ഫ്‌ഐ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി കെ ഭഗീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.
അതുൽ വി ടി കെ അധ്യക്ഷനായി. കെ പി ജിതേഷ്, വി പി ഗോപാലകൃഷ്ണൻ, എം കെ മൃതുൽ, പി എം രമ്യ, കെ വിനീത്, കെ അജീഷ്, കെ റനീഷ്, പി വി അഭിജിത്ത് എന്നിവർ സംസാരിച്ചു. അതുൽ ബി മധു സ്വാഗതം പറഞ്ഞു.
DYFI holds youth protest in front of onchiyam Panchayath