വടകര : (vatakara.truevisionnews.com) വില്ല്യാപ്പള്ളിയിൽ ആർ ജെ ഡി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. വില്യാപ്പള്ളി സ്വദേശി പിള്ളേരിതാഴെകുനിയിൽ ലാലു എന്ന ശ്യാംലാലാണ് വടകര പൊലീസിന്റെ പിടിയിലായത്. ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തൊട്ടിൽപ്പാലത്ത് നിന്നുമാണ് പ്രതി പിടിയിലായത്.
ആര്‍. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കല്‍ താഴെകുനി സുരേഷിനാണ് ഇന്നലെ വൈകിട്ട് വെട്ടേറ്റത്. ഓട്ടോയിൽ നിന്ന് വന്നിറങ്ങിയ സുരേഷിനെ മുന്നിൽ നിന്ന് എത്തിയ പ്രതി ലാലു കൈയ്യിൽ കരുതിയ ആയുധം കൊണ്ട് വെട്ടുകയായിരുന്നു . സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതിയെ തൊട്ടിൽപ്പാലം കരിങ്ങാട് വെച്ചാണ് പിടികൂടിയത്. കരിങ്ങാട് മലയിൽ ഒളിച്ചിരുന്ന പ്രതി പോലീസിനെ കണ്ടതോടെ ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയ പൊലീസ് കരിങ്ങാട് ടൗണിൽ വെച്ചാണ് ശ്യാംലാലിനെ പിടികൂടിയത്. വയനാട് വഴി ബംഗളുരുവിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.




പ്രതിയെ വില്യാപ്പള്ളിയില്‍ അക്രമണം നടന്ന സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കും. വില്യാപ്പള്ളി കുളത്തൂര്‍ റോഡില്‍ വെച്ച് സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുമ്പോഴാണ് അക്രമമുണ്ടായത്. സുരേഷിനെ അടിച്ച് പരിക്കേല്‍പ്പിച്ചതിന് ശേഷം വാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കൈകള്‍ക്കും ദേഹത്തുമാണ് പരിക്കേറ്റത്.വാള്‍ കൊണ്ട് വെട്ടുന്നതിനിടെ കൈ കൊണ്ട് തടുത്തതിനാലാണ് ജീവന്‍ രക്ഷപെട്ടത്.
അക്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അതേസമയം, നേരത്തെ ആര്‍ജെഡിയുടെ യുവജനവിഭാഗം വില്ല്യാപ്പള്ളിയില്‍ നടത്തിയ പരിപാടിക്ക് തീയിട്ട സംഭവമുണ്ടായിരുന്നു. ശ്യാം ലാലാണ് അന്ന് തീയിടലിന് നേതൃത്വം നല്‍കിയത്. വെട്ടേറ്റ സുരേഷാണ് ശ്യാം ലാലിന്റെ പേര് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് ആര്‍ജെഡിയുടെ ആരോപണം
Suspect arrested for stabbing and injuring RJD worker in Villiyapally