ചെമ്മരത്തൂർ: (vatakara.truevisionnews.com) ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ചെമ്മരത്തൂരിൽ ഉയർത്തിയ പതാകകൾ ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചത് നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനാണെന്ന് ബിജെപി. കുറച്ച് മാസങ്ങൾക്കു മുമ്പ് മേക്കോത്ത് തിറ മഹോത്സവം അലങ്കോലപ്പെടുത്തിയ സംഘമാണ് പതാക നശിപ്പിച്ചതിനും പിന്നിൽ. സമാധാനന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്രശ്രമം നടത്തുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തണം. ഇവരെ ഉടൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ശക്തമായ നടപടി പോലീസ് സ്വീകരിക്കണമെന്നും ബിജെപി വില്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് പ്രിബേഷ് പൊന്നക്കാരി ആവശ്യപ്പെട്ടു.
Action should be taken against those who destroyed Sri Krishna Jayanthi flags in Chemmarathur BJP