വടകര : (vatakara.truevisionnews.com) ഖത്തൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ പിന്തുണയോടെ നടക്കുന്ന ആക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം നടത്തി.
കേളുഏട്ടൻ പി പി ശങ്കരൻ സ്‌മാരക പരിസരത്ത് നിന്നും ആരംഭിച്ച ബഹുജന പ്രകടനം നഗരസഭ സാംസ്കാരിക ചത്വരത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ എം നാരായണൻ അധ്യക്ഷനായി. ആർ ബാലറാം സംസാരിച്ചു. ഏരിയ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു.
Mass demonstration CPI(M) organized Anti-Imperialism Day celebration