വടകരയില്‍ ആര്‍ജെഡി പ്രവര്‍ത്തകന് വെട്ടേറ്റു

വടകരയില്‍ ആര്‍ജെഡി പ്രവര്‍ത്തകന് വെട്ടേറ്റു
Sep 15, 2025 09:14 PM | By Athira V

വടകര: vatakara.truevisionnews.com വടകര വില്യാപ്പള്ളി ടൗണിൽ വെച്ച് ആർ.ജെ.ഡി. പ്രവർത്തകന് വെട്ടേറ്റു. ആർ. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി. കെ. സുരേഷിനാണ് വെട്ടേറ്റത്. ലാലു എന്ന ശ്യാം ലാലാണ് വെട്ടിയത്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തെ ആർ. ജെ. ഡി യുവജന സംഘടനയുടെ പഠന ക്യാമ്പിന്റെ വേദി തീയിട്ട് നശിപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരെ സുരേഷ് പരാതി നൽകിയിരുന്നു. പരിക്ക് സാരമുള്ളതല്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് വടകര പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജെഡി.

ആക്രമിച്ച ആള്‍ നേരത്തെ ആര്‍ജെഡി പഠന ക്യാമ്പ് കത്തിച്ചിരുന്നു. തെളിവുള്‍പ്പെടെ ആര്‍ജെഡി നല്‍കിയതാണെന്നും എന്നാല്‍ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് നിസംഗത കാണിച്ചുവെന്നും ആ‍ർജെഡി പറയുന്നു. പൊലീസ് കടുത്ത അനാസ്ഥ കാണിച്ചു. പ്രക്ഷോഭം നടത്തിയിട്ടും ഫലമുണ്ടായില്ല. അന്ന് ശ്യാം ലാലിനെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ ആക്രമം ഉണ്ടാകുമായിരുന്നില്ല. സമരങ്ങള്‍ നടത്തിയിട്ടും പൊലീസ് ഗൗരവത്തില്‍ എടുത്തില്ലെന്നും ആർജെഡിയുടെ ആരോപണം.

RJD worker stabbed in Vadakara

Next TV

Related Stories
ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

Mar 14, 2026 09:14 PM

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം നടത്തി

ജനമൈത്രി സുരക്ഷാ സമിതി ജില്ലാ തല അവലോകനം നേതൃയോഗം...

Read More >>
വടകരയ്ക്ക് പുറമെ നാദാപുരവും കുന്നംകുളവും; ആർഎംപി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായി കെ.കെ. രമ

Mar 14, 2026 03:48 PM

വടകരയ്ക്ക് പുറമെ നാദാപുരവും കുന്നംകുളവും; ആർഎംപി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായി കെ.കെ. രമ

വടകരയ്ക്ക് പുറമെ നാദാപുരവും കുന്നംകുളവും; ആർഎംപി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായി കെ.കെ....

Read More >>
ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി ആരംഭിച്ചു

Mar 14, 2026 03:06 PM

ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി ആരംഭിച്ചു

ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി പരിശീലന പരിപാടി...

Read More >>
അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

Mar 14, 2026 02:21 PM

അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം...

Read More >>
വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

Mar 14, 2026 02:00 PM

വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

വടകര നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം...

Read More >>
Top Stories