വടകര : ( vatakara.truevisionnews.com) തിരുവള്ളൂർ റോഡിൽ പച്ചക്കറി മുക്ക് മുതൽ പണിക്കോട്ടി വരെയുള്ള ഭാഗത്ത് റോഡിൻറെ ഐറിഷ് ഡ്രൈയിൻ കോൺക്രീറ്റ് പ്രവർത്തി പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്നും 25 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി എം എൽ എ അറിയിച്ചു. പ്രവൃത്തി സെപ്റ്റംബർ മാസം തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യംമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടങ്ങളായി റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ.പുരോഗമിക്കുകയാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.
Vadakara-Thiruvallur road renovation in progress