വടകര: (vatakara.truevisionnews.com ) വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. വടകര ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് രാവിലെയോടെയാണ് അപകടം. തൃശ്ശൂർ നീലിപ്പാറ സ്വദേശി കാട്ടാക്കട ഇസ്മായിൽ ഇബ്രാഹിമിനാണ് (21) പരിക്കേറ്റത്. കണ്ടത്. ചെന്നൈ മൈൽ നിന്നും വീണ യുവാവിനെ റെയിൽവേ ട്രാക്കിന് സമീപം നാട്ടുകാരാണ് കണ്ടെത്തിയത്.
വടക്കാഞ്ചേരിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടയിലാണ് അപകടം. കണ്ണൂർ ചാലിൽ ഐ ടി ഐ വിദ്യാർത്ഥിയാണ് ഇബ്രാഹിം . തിരക്കിനിടെ ട്രെയിനിന്റെ വാതിലിന്റെ ഭാഗത്ത് നിന്ന യുവാവ് യാത്രയ്ക്കിടെ അബദ്ധത്തിൽ കൈവിട്ട് വീണതാകാമെന്നാണ് നിഗമനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ വടകര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Youth injured after falling from train in Vadakara