വടകര: (vatakara.truevisionnews.com) ഖത്തർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം വടകര ഏരിയ കമ്മിറ്റി ഇന്ന് സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കേളുഏട്ടൻ പി.പി. ശങ്കരൻ സ്മാരക പരിസരത്തുനിന്ന് ബഹുജന പ്രകടനം ആരംഭിക്കും.
തുടർന്ന് നഗരസഭ സാംസ്‌കാരിക ചത്വരത്തിനു സമീപം നടക്കുന്ന പൊതുയോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്യും. പി.കെ. പ്രേംനാഥ് സംസാരിക്കും.
Anti-Imperialism Day; CPM to observe Anti-Imperialism Day in Vadakara today