വടകര: (vatakara.truevisionnews.com) ഗസൽ ആലാപനരംഗത്തും സ്കൂൾ കലോത്സവങ്ങളിലും തന്റേതായ ഇടം നേടിയ ഗസൽ ഗായിക ആർദ്ര വി. അനിലിനെ വടകരയിലെ സംഗീത കൂട്ടായ്മയായ മധുരിമ മ്യൂസിക് ദർബാർ ആദരിച്ചു. ഗസൽ ലോകത്തിന് ആർദ്ര നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം.ഗസൽ നിരൂപകനും പ്രമുഖ വ്യക്തിത്വവുമായ ഷുക്കൂർ ബാർദാൻ ആർദ്രയ്ക്ക് മെമന്റോ നൽകി. യുവതലമുറയിൽ ഗസൽ സംഗീതത്തിന് പുതിയ സാധ്യതകൾ നൽകിയ ആർദ്രയുടെ കഴിവിനെ അദ്ദേഹം അഭിനന്ദിച്ചു.
ആശിർ വടകര, സച്ചിൻ പുതിയാപ്പ് സമദ് അമ്മാസ്, അസ്ഹർ മധുരിമ, ഹുസൈൻ കോയ മധുരിമ, അഷ്റഫ് അങ്കിൾ, അസറു കോഴിക്കോട്, നസീർ മുടാടി, നൗഷാദ് മായമ്പി എന്നിവർ സംസാരിച്ചു.
Love and respect; Madhurima Music Darbar honours Ardra V. Anil, a source of pride for the ghazal world of Vadakara