#straydog | തെരുവുനായ ആക്രമണം; വടകരയിൽ നടന്നുപോകുന്നതിനിടെ യാത്രികരെ നായ കടിച്ചു, നാലുപേർക്ക് പരിക്ക്

#straydog | തെരുവുനായ ആക്രമണം; വടകരയിൽ നടന്നുപോകുന്നതിനിടെ യാത്രികരെ നായ കടിച്ചു, നാലുപേർക്ക് പരിക്ക്
Dec 10, 2023 12:52 PM | By MITHRA K P

വടകര: (vatakaranews.in) വടകരയിൽ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. പ്രകോപനമൊന്നുമില്ലാതെയാണ് നാലുപേർക്കും നായയുടെ കടിയേറ്റത്.

നടന്നുപോകുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. കടിയേറ്റ നാലുപേരും വടകരയിലെ ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

എല്ലാവരെയും ഒരേ നായ തന്നെയാണ് കടിച്ചത്. ഒരു സ്ത്രീക്കും മൂന്നു പുരുഷന്മാർക്കുമാണ് കടിയേറ്റത്. സ്ത്രീയുടെ കൈയിലാണ് പരിക്ക്. മുട്ടിന് താഴെയാണ് ഒരാൾക്ക് കടിയേറ്റത്. മറ്റൊരു യുവാവിൻറെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഇതിനാൽ തന്നെ പേയിളകിയ നായയാണെന്നും ഇതിനെ അടിയന്തരമായി പിടികൂടണമെന്നും ഇനിയും ആളുകളെ കടിക്കാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞയാഴ്ചയും പ്രദേശത്ത് 12പേരെ തെരുവുനായ് ആക്രമിച്ചിരുന്നു. ഇതേ നായ് തന്നെയാണ് അന്നും ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

#street #assault #walking #Vadakara #dog #bit #travelers #four #injured

Next TV

Related Stories
#UDF | അഴിയൂർ മാവേലി സ്റ്റോറിന് മുന്നിൽ യു.ഡി.എഫ് ധർണ്ണ നടത്തി

Feb 21, 2024 09:49 PM

#UDF | അഴിയൂർ മാവേലി സ്റ്റോറിന് മുന്നിൽ യു.ഡി.എഫ് ധർണ്ണ നടത്തി

മാവേലി സ്റ്റോറുകളിൽ സബ്‌സിഡിയുള്ള സാധനങ്ങളുടെ വില കുത്തനെ...

Read More >>
#ParcoIqra | പാർകോ-ഇഖ്റ ഹോസ്പിൽ സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ്

Feb 21, 2024 12:31 PM

#ParcoIqra | പാർകോ-ഇഖ്റ ഹോസ്പിൽ സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ്

പാർകോ-ഇഖ്റ ഹോസ്പിറ്റലും വടകര റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന...

Read More >>
 #filmexhibition | സദു അലിയൂരിനും എ. രാമചന്ദ്രനും ആദരവ്; വടകരയിൽ ഇന്ററാക്ഷൻസ് ചിത്ര പ്രദർശനം ആരംഭിച്ചു

Feb 20, 2024 09:20 PM

#filmexhibition | സദു അലിയൂരിനും എ. രാമചന്ദ്രനും ആദരവ്; വടകരയിൽ ഇന്ററാക്ഷൻസ് ചിത്ര പ്രദർശനം ആരംഭിച്ചു

ചിത്രകാരൻ സദു അലിയൂർ അനുസ്മരണ ഭാഷണം കോട്ടയിൽ രാധാകൃഷ്‌ണൻ...

Read More >>
Top Stories