വടകര: (vatakaranews.com) വർഷങ്ങളായ് നാലു ചുമരുകൾക്കുള്ളിൽ തളക്കപ്പെട്ടവരും. അപകടത്തിൽപ്പെട്ട് കിടപ്പിലായവരും, പ്രായാധിക്യത്താൽ അവശരായവരുമായ കിടപ്പു രോഗികൾക്കായ് സാന്റ് ബേങ്ക്സിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വടകര നഗരസഭാ ചെയർ പെഴ്സൺ ശ്രീമതി. ബിന്ദു കെ.പി. ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത നിനിമാ ഗാന സംവിധായകൻ പ്രേംകുമാർ വടകര മുഖ്യ അതിഥിയായിരുന്നു. മെഡിക്കൽ ഓഫിസർ ഡോ. ബിജുനേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒപ്പം കലാപരിപാടികൾ, ജാനു തമാശകൾ, കോമഡി പരിപാടികൾ എന്നിവയും നടത്തി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അംഗങ്ങളായ കെ. മധുസൂദനൻ, സി. നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹൻ, പഞ്ചായത്തംഗം ജംഷിദ.ടി.എം രാജൻ, രാജേഷ് ചോറോട്, കെ.എം. നാരായണൻ, എം.സി. കരീം, രാജേഷ് കെ.പി, കെ.കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
#Chorod #Panchayath #conducted #palliative #family #meeting