വടകര: (vatakara.truevisionnews.com)കേസ് നടപടിക്രമങ്ങളിലെ തെറ്റു മൂലം കഞ്ചാവുമായി പിടികൂടിയ യുവാവിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.


ത്രിശ്ശൂർ കൊടകര സ്വദേശി കറുത്തേടത്ത് ദിനേശനെ (46)യാണ് വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബു വെറുതെ വിട്ടത്.
2018 ജൂലായി മാസം 27 ന് വൈകിട്ട് 5:40മണിക്ക് വടകര പുതിയ ബസ്സ് സ്റ്റാന്റിനു സമീപമുള്ള ശ്രീ മണി ബാറിന് സമീപം വെച്ച് ദിനേശനെ ഒരു കിലോ 200 ഗ്രാം കഞ്ചാവ് സഹിതം വടകര സബ് ഇൻസ്പെക്ടരും സംഘവും പിടികൂടി എന്നാണ് കേസ്.എൻ.ഡി.പി.എസ്സ് ആക്ട് പ്രകാരമുള്ള കേസ് പിടികൂടുമ്പോൾ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല.
അന്വേഷണത്തിലും പാളിച്ച സംഭവിച്ചു.ഈക്കാര്യങ്ങളൊക്കെത്തന്നെയും പ്രതിയെ കുറ്റക്കാരനായി സ്ഥാപിക്കാൻ പ്രോസിക്യൂഷന് വിലങ്ങുതടിയായതായി വിധിയിൽ പറയുന്നു.കേസിൽ ഡി.വൈ.എസ്.പി അടക്കം എട്ട് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.പ്രതിക്കു വേണ്ടി അഡ്വ.പി.പി സുനിൽ കുമാർ ഹാജരായി.
#Procedures #gone #wrong #youth #caught #ganja #Vadakara #released