വടകര : (vatakara.truevisionnews.com)സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിതമായ കോ ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രഫഷനല്‍ എജുക്കേഷന്റെ (കേപ്പ്) ആദ്യ സംരംഭമായ സ്ഥാപനമാണ് വടകര മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എഞ്ചിനിയറിങ് വടകര.


1999 ല്‍ സ്ഥാപിതമായ ഈ കോളജ് അതിന്റെ രജതജൂബിലി വര്‍ഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെയാണ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്. കഴിഞ്ഞ മാസം 26 നാണ് കേന്ദ്രസാഹിത്യ അവാര്‍ഡ് ജേതാവ് കെ.പി രാമനുണ്ണി സില്‍വര്‍ ജൂബിലി ആഘോഷം വടകര ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തത്.
അടുത്ത ഡിസമ്പര്‍ വരെ വിവിധ പരിപാടികളാണ് രജതജൂബിലിയോടനുബന്ധിച്ച് നടക്കുന്നത്. ക്വാസോ ലിബറം ടെക് ഫെസ്റ്റ്, സയന്‍സ് കോണ്‍ക്ലെയ്‌വ്, ഇന്റര്‍ കോളേജിയേറ്റ് സ്‌പോര്‍ട്‌സ് മീറ്റ്, അലൂംനി മീറ്റ് എന്നീ പരിപാടികള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നടക്കും.
കോളജില്‍ നടന്നു വരുന്ന ക്വാസോ ലിബറം ടെക് ഫെസ്റ്റിന്റെ 11 ാം എഡിഷന്‍ രജത ജൂബിലി വര്‍ഷത്തില്‍ അതി ഗംഭീരമായ രീതിയില്‍ മുന്നു ദിവസങ്ങളിലായി നടത്താനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 18,19,20 തിയതികളിലായാണ് നാഷനല്‍ ലെവല്‍ ടെക്നിക്കല്‍ ഫെസ്റ്റിവല്‍ പരിപാടികള്‍ നടക്കുന്നത്. 18 ന് 4.00 മണിക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എം നസീര്‍ ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര താരം കാതല്‍ സുധീഷ് (കോഴിക്കോട്), ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് വിന്നറും കോളജ് അലൂംനിയുമായ ജിതിന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. 17 ന് കേരളത്തിനകത്തും പുറത്തുമുള്ള നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന എജുക്കേഷന്‍ കോണ്‍ക്ലെയ്‌വ് നടക്കും.
പ്രമുഖ ടെക്‌നോളജിസ്്റ്റ് ഉമ്മര്‍ അബ്ദുള്‍ സലാം, ഐ.ഐ.എം കാലിക്കറ്റിലെ പ്രഫസര്‍ അശുതോഷ് സര്‍ക്കാര്‍, പൗലോസ് തോമസ് (ഫൗണ്ടര്‍ ഓഫ് എസ്.പി.ടി ഓണ്‍ലൈന്‍), പ്രഫ വി.കെ ദാമോദരന്‍ (ഡയരക്ടര്‍ ടീം), അനന്യ ആര്‍ (കമ്മ്യൂണിറ്റി മാനേജര്‍, ഷി ലവ്‌സ് ടെക്)തുടങ്ങി പ്രമുഖര്‍ എജുക്കേഷന്‍ കോണ്‍ക്ലെയ്‌വില്‍ പങ്കെടുക്കും. കോളജ് IEEE യുടെ നേതൃത്വത്തില്‍ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഹാക്കത്തോണ്‍ മത്സരം (മാഗ്നത്തോണ്‍) നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള അമ്പതോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇരുപതോളം ശില്‍പശാലകളും സാങ്കേതിക വിജ്ഞാന മത്സരങ്ങളും നടക്കും. മത്സര വിജയികള്‍ക്കായി നാല് ലക്ഷത്തോളം രൂപയുടെ പ്രൈസ് മണി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനു പുറമെ എല്ലാ ദിവസങ്ങളിലും വിവിധ കലാപരിപാടികളും കലാമത്സരങ്ങളും ഉണ്ടായിരിക്കും. മൂന്ന് ദിവസങ്ങളിലായി വൈകുന്നേരം ആഷിഖ് ഫ്‌ളൂട്ട്, സിങ്ങര്‍ തിരുമാലി, മ്യൂസിക് ഷോ, എന്നീ പരിപാടികളും നടക്കും. കണ്ണൂ൪ മെഡിക്കൽ കോളജ്, നേവൽ എ൯. സി. സി., തണൽ, തുടങ്ങി പവലിയനുകൾ ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ രാജേഷ് ടി.പി, ആര്‍. വിജയന്‍, യൂനിയൻ ചെയര്‍ പേഴ്‌സണ്‍ സ്റ്റാനി പി.ടി., ആദിത്യ൯ അരവിന്ദ് എന്നിവ൪ പങ്കെടുത്തു.
#Vadakara #Engineering #College #SilverJubilee #Quaso #Liberum #Tech #Fest #start #18