#PCVishnuNath|രാഷ്ട്രീയം പറയാൻ ഭയമുള്ളവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു: പി.സി വിഷ്ണുനാഥ്

#PCVishnuNath|രാഷ്ട്രീയം പറയാൻ ഭയമുള്ളവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു: പി.സി വിഷ്ണുനാഥ്
Apr 17, 2024 10:48 AM | By Meghababu

വടകര: (truevisionnews.com)ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന് എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎൽ എ പറഞ്ഞു.

മത ഫാസിസ്റ്റുകളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള അവസാനത്തെ പോരാട്ടമാണിത്. അംബേദ്കറുടെ ഭരണഘടന പോലും മാറ്റാൻ ബി ജെ പി നീക്കം തുടങ്ങിയ സാഹചര്യത്തിൽ സ്വന്തം ചിഹ്നം സംരക്ഷിക്കാനുള്ള സി പി എം ശ്രമം അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ചിറയിൽ പീടികയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിനിടയിൽ ആർഎംപി പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരായ സി പി എം ക്രിമിനൽ സംഘങ്ങൾക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് യു ഡി എഫ് - ആർ എം പി നടത്തിയ ജനകീയ മുന്നണി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാതിരിക്കാൻ ഷാഫി പറമ്പിലിനെതിരെ വ്യാജആരോപണങ്ങൾ അഴിച്ച് വിടുകയാണ്. ഇതിനെതിരെ ജനം പ്രതികരിക്കും. ചെയർമാൻ കെ അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു.

കെ.കെ.രമ എം എൽ എ, അൻസാർ തില്ലങ്കേരി, കോട്ടയിൽ രാധകൃഷ്ണൻ ,ടി സി രാമചന്ദ്രൻ, എൻ പി അബ്ദുള്ള ഹാജി, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, വി പി പ്രകാശൻ, പ്രഭാകരൻ പറമ്പത്ത്, കുളങ്ങര ചന്ദ്രൻ, വി കെ അനിൽ കുമാർ, ഒ.കെ. കുഞ്ഞബ്ദുള്ള, യുഎ റഹീം, പി കെ കോയ ,, ഫിറോസ് കാളാണ്ടി, സോമൻ കൊളരാട് സംസാരിച്ചു.

#afraid #talk #politics #make #false #allegations #PCVishnuNath

Next TV

Related Stories
 #specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

Jul 27, 2024 12:14 PM

#specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

ചക്കിട്ടപ്പാറയിൽ നിന്നുള്ള മുപ്പതോളം പേരടങ്ങിയ സംഘമാണ്...

Read More >>
#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

Jul 27, 2024 11:48 AM

#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories