വടകര : (truevisionnews.com)വടകരയെ അടിമുടി മാറ്റിയെടുക്കാൻ സമഗ്ര പദ്ധതി നടപ്പിലാക്കുമെന്ന് .


എൻ.ഡി.എ സ്ഥാനാത്ഥി പ്രഫുൽ കൃഷ്ണൻ വടകര പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സ്ഥാനാർത്ഥിയുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയിച്ചാൽ വടകരയെ ടൂറിസം രംഗത്ത് ലോക ടൂറിസം ഭൂപടത്തിൽ എത്തിക്കാൻ ഇടപെടുമെന്നും,കളരി പയറ്റിന്റെ കേന്ദ്രമായ വടകരയിൽ കളരി യൂനിവേഴ്സിറ്റി ആരംഭിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
അഭ്യാസ മുറകളിൽ പ്രസിദ്ധമായ വടകരയിൽ കളരിയെ സംരക്ഷിക്കാൻ മാറി മാറി വന്ന സർക്കാരുകൾ ഒന്നും ചെയ്തില്ല. കടത്തനാടിന്റെ കളരി ലോക പ്രസിദ്ധമാണ് അത് സംരക്ഷിക്കണം ഇത് യാഥാർത്ഥ്യമാക്കാൻ വേണ്ട നടപടികൾ കൈക്കോള്ളും.
തീരദേശമേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്തും. കേര കർഷകരുടെയും, നെല്ലുഉല്പാദകരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
കുറ്റിയാടി തേങ്ങാ ഉപയോഗിച്ചുകൊണ്ട് ആധുനീകരീതിയിൽ മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് അന്താരാഷ്ട്ര തലത്തിൽവിതാരണം ചെയ്യാനുള്ള സംവിധാനം ഒരുക്കും.
കൃഷിക്കാർക്ക് ആധൂനിക കാർഷിക രീതി പരിശീലിപ്പിക്കുകയും, കാര്ഷികവൃത്തിക്കൊപ്പം തന്നെ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്ന തേങ്ങാ മാങ്ങാ എന്നീ കാർഷിക ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മൂല്യവർധിത വസ്തുക്കൾ നിർമ്മിക്കാനുള്ള സംരംഭങ്ങൾ സ്ഥാപിക്കാനും സഹായമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ഏറെ യാത്രാ ദുരിതം അനുഭവിക്കുന്ന വയനാട്ടിലേക്കുള്ള വിലങ്ങാട്-മാനന്തവാടി,പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡ് യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കും.വികസന പ്രവർത്തങ്ങൾക്ക് കേന്ദ്രം കോടിക്കണക്കിന് രൂപ നൽകുമ്പോൾ സംസ്ഥാനം ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
മോഡിഫൈഡ് വടകര എന്ന ലക്‌ഷ്യം മുൻ നിർത്തി ഗുജറാത്ത് മോഡൽ വികസനം കൊണ്ടുവരുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൻ. ഡി. എ ക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും പത്തിലധികം സീറ്റുകൾ ലഭിക്കുമെന്നും വടകരയിൽ വികസനം പറയാൻ ഇടതു വലതു മുന്നണി സ്ഥാനാർത്ഥികൾക്ക് കഴിയില്ലെന്നും ആളുകളുടെ മനസ്സിൽ ഭയമുണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി ശരിയല്ലെന്നും തെറിവിളി സംസ്കാരം രാഷ്ട്രീയ രംഗത്ത് ഒട്ടും ചേർന്നതല്ലെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു.സെക്രട്ടറി രാജീവൻ പറമ്പത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് പി. ലിജീഷ് നന്ദിയും പറഞ്ഞു.
#PrafulKrishnan #implement #comprehensive #plan #drastically #change #Vadakara