വടകര: (vatakara.truevisionnews.com)പുതുപ്പണം ജെ എൻ എം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എസ് പി സി യൂണിറ്റ് വിലങ്ങാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
സ്‌കൂൾ എസ് പി സി യൂണിറ്റിലെ കേഡറ്റുകളിൽ നിന്നും സമാഹരിച്ച തുക വാണിമേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദന് ദുരിതാശ്വാസ ക്യാമ്പിൽ എത്തിയാണ് കാഡറ്റുകൾ കൈമാറിയത്.
ഇരുപതിനായിരം രൂപയാണ് സമാഹരിച്ചത്.
സ്‌കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടി കെ ബിജിത്ത്, വി പി സ്നേഹ, അധ്യാപകനായ ടി വി എ ജലീൽ, കേഡറ്റുകളായ ആത്മജ്, പാർവണ, മുഹമ്മദ് നിഹാൽ, സഫ ഫാത്തിമ എന്നിവർ ചേർന്നാണ് തുക നൽകിയത്.
#money #vilangad #jnm #school #amount #collected #spc #unit #handed- #over #vilangad #relief #fund