---
title: "#ILoveBadeRa | ഐ ലവ് ബഡേ.... രാ; നാടൻ പാട്ട് വീഡിയോ ആൽബം പുറത്തിറങ്ങി"
english_title: "#I #Love #Bade #Ra #folk #song #video #album #released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238522/i-love-bade-ra-folk-song-video-album-released-new"
published_at: "2024-09-27T20:51:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6cde4ef948_FOLKSONGBRELEASED.jpg"
keywords: []
---

# #ILoveBadeRa | ഐ ലവ് ബഡേ.... രാ; നാടൻ പാട്ട് വീഡിയോ ആൽബം പുറത്തിറങ്ങി

> **Lead Summary:** **വടകര: **പല്ലവി മ്യൂസിക് ബാൻഡ് അണിയിച്ചൊരുക്കിയ എൈ ലവ് ബഡേ... രാ നാടൻ പാട്ട് വീഡിയോ ആൽബം പ്രകാശിപ്പിച്ചു.

## Article Content

**വടകര: **പല്ലവി മ്യൂസിക് ബാൻഡ് അണിയിച്ചൊരുക്കിയ എൈ ലവ് ബഡേ... രാ നാടൻ പാട്ട് വീഡിയോ ആൽബം പ്രകാശിപ്പിച്ചു.

മുനിസിപ്പൽ പാർക്കിൽ ജാനു തമാശ ഫെയിം ലിധിലാൽ നർത്തകി ലിസി മുരളീധരന് നൽകിയാണ് പ്രകാശനം.

സജീവൻ ചോറോട് അധ്യക്ഷനായി.

വടകര ഭാഷാ ശൈലിയിൽ 60 ഓളം കലാകാരന്മാർ ചേർന്നാണ് നാടൻ പാട്ട് സംഗീത ആൽബം തയ്യാറാക്കിയത്. പ്രശസ്തമായ വടകരയിലെ ഗ്രാമീണ മേഖലയിലെ നാടൻ ഭാഷാ ശൈലിയിൽ രചനയു൦ ആലാപനവു൦ നടത്തിയത് പവിത്രൻ പല്ലവിയാണ്.

ചടുല താളത്തിൽ റാം സി പണിക്കരുടെതാണ് സംഗീതം.

മണലിൽ മോഹനൻ, ഇ വി വത്സൻ, സംവിധായകൻ പപ്പൻ നരിപ്പറ്റ, എം പത്മലോചനൻ, വി കെ ശൈലേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238522/i-love-bade-ra-folk-song-video-album-released-new)