വടകര:(vatakara.truevisionnews.com) നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വടകരയിൽ പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാർച്ചിൽ ബി.എസ്.എഫും പോലീസിനൊപ്പമുണ്ടായിരുന്നു. പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് തുടങ്ങിയ മാർച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റി പുതിയ ബസ് സ്റ്റാൻഡിലാണ് അവസാനിച്ചത്.
സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള സുരക്ഷാ പരിശോധനകൾ നടക്കുന്നുണ്ടെന്നും സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഉത്തര മേഖല ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസ് ജാഗ്രതയിലാണെന്നും പരാതികളുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് പോലീസിനെ നേരിട്ട് സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പോലീസ് മേധാവി ടി. ഫറാഷ്, ഡിവൈഎസ്പി സനൽ കുമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ മാർച്ചിൽ പങ്കെടുത്തു.
Police and Central Forces jointly conducted a route march in Vadakara



























.jpeg)
.jpeg)
.jpeg)





