വടകരയിൽ ‘നിർഭയ നിശ’യുടെ ഭാഗമായി വനിതാ നൈറ്റ് വാക്ക് സംഘടിപ്പിച്ചു

വടകരയിൽ ‘നിർഭയ നിശ’യുടെ ഭാഗമായി വനിതാ നൈറ്റ് വാക്ക് സംഘടിപ്പിച്ചു
Mar 10, 2026 02:52 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് കേരള പോലീസ് നടപ്പിലാക്കുന്ന ‘നിർഭയ നിശ’ പദ്ധതിയുടെ ഭാഗമായി വടകരയിൽ വനിതാ നൈറ്റ് വാക്ക് സംഘടിപ്പിച്ചു. സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ നിർഭയമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വടകര റൂറൽ പോലീസാണ് പരിപാടി സംഘടിപ്പിച്ചത്.

വടകര പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ പത്മശ്രീ മീനാക്ഷി ഗുരുക്കളും മുൻ ദേശീയ വോളിബോൾ താരം സുജാതയും ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. റൂറൽ ജില്ലാ പോലീസ് മേധാവി ടി. ഫറാഷിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ഒട്ടേറെ സ്ത്രീകൾ പങ്കെടുത്ത നൈറ്റ് വാക്ക് വടകര നഗരസഭാ സാംസ്കാരിക ചത്വരത്തിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ എ.എസ്.ഐ സുമ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ടി. ഫറാഷ്, എ.എസ്.ഐ സതി, ജമീല, രജിഷ, കെ.പി. ബിന്ദു എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്ത്രീസുരക്ഷയെക്കുറിച്ചും പൊതുയിടങ്ങളിൽ സ്ത്രീകൾക്കുള്ള അവകാശങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതായിരുന്നു പരിപാടി.

Women's Night Walk organized in Vadakara as part of 'Nirbhaya Nisha'

Next TV

Related Stories
വടകരയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

Mar 10, 2026 04:36 PM

വടകരയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

വടകരയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം...

Read More >>
മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ റോഡ് ഉദ്ഘാടനം ചെയ്തു

Mar 10, 2026 04:07 PM

മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ റോഡ് ഉദ്ഘാടനം ചെയ്തു

മമ്മാലിക്കണ്ടി മീത്തൽ ആശാരിക്കണ്ടി താഴ റോഡ് ഉദ്ഘാടനം...

Read More >>
വടകരയിൽ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ 'സമര സൗഹൃദം' സംഘടിപ്പിച്ചു

Mar 10, 2026 03:37 PM

വടകരയിൽ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ 'സമര സൗഹൃദം' സംഘടിപ്പിച്ചു

വടകരയിൽ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ 'സമര സൗഹൃദം'...

Read More >>
വടകരയിൽ മദ്യലഹരിയിൽ തർക്കം; ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു; പ്രതിക്കായി തിരച്ചിൽ

Mar 10, 2026 10:27 AM

വടകരയിൽ മദ്യലഹരിയിൽ തർക്കം; ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു; പ്രതിക്കായി തിരച്ചിൽ

വടകരയിൽ മദ്യലഹരിയിൽ തർക്കം; ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു; പ്രതിക്കായി...

Read More >>
ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

Mar 9, 2026 02:28 PM

ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ...

Read More >>
Top Stories

News Roundup