Dec 2, 2024 10:21 AM

വടകര:(vatakara.truevisionnews.com) സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് ഉറച്ച കാൽവെപ്പ് എന്ന മുദ്രാവാക്യം ഉയർത്തി ആർവൈജെഡി വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക ചത്വരത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു.

ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ പ്രവീൺ ഉദ്ഘാടനം ചെയ്തു .

ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രസക്തി അനുദിനം വർദ്ധിച്ചുവരികയാണെന്നും രാജ്യത്തിൻറെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുവാനും അഖണ്ഡത കാത്തുസൂക്ഷിക്കുവാനും സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പി.കെ പ്രവീൺ പറഞ്ഞു.

ആർ വൈ ജെ ഡി വടകര മണ്ഡലം പ്രസിഡണ്ട് എൻ പി മഹേഷ് ബാബു അധ്യക്ഷനായി.

ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

ആർജെഡി ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരൻ, ആർ ജെ ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പി ദാമോദരൻ മാസ്റ്റർ,ആർ വൈ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര് ,കെ രജീഷ്, ആർ വൈ ജെ ഡി ജില്ലാ പ്രസിഡണ്ട് പി കിരൺജിത്ത്. പി സി വിപിൻലാൻ, വിമല കളത്തിൽ ,സിപി രാജൻ പി പി രാജൻ ,വി കെ സന്തോഷ് കുമാർ,ടി പി അതുൽ, പി പി നിഷ ,കെ.പി അനൂപ്,ദിയ ബിജു ,ജിതിൻ കണ്ടിയിൽ, ജിതിൻ ചോറോട്,കെഎം അജേഷ് കുമാർ അമൽദേവ് പുതുപ്പണം തുടങ്ങിയവർ സംസാരിച്ചു.

#socialist #movement #RYJD #organized #youth #meet

Next TV

Top Stories