അഴിയൂർ: (vatakara.truevisionnews.com) ജലജീവൻ മിഷ്യന്റെ കുടിവെള്ള പൈപ്പ് ലൈൻ ചോമ്പാൽ മേഖലയിൽ പൊട്ടുന്നത് തുടർക്കഥയാവുന്നു.
ദുരിതം പേറി നാട്ടുക്കാർ. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മുന്ന് തവണയാണ് പൈപ്പ് പൊട്ടിയത്.
കഴിഞ്ഞ ദിവസം ദേശീയ പാതയിൽ നിന്ന് ചോമ്പാല ചൈത്രം ബാബു റോഡ് തുടങ്ങുന്ന സ്ഥലത്തെ പെപ്പ് പൊട്ടി കുടിവെള്ളം പുറത്തേക്ക് ഒഴുങ്ങി ഗർത്തം റോഡിൽ രു പ്പാന്തരപ്പെട്ടു.
റോഡിന് തകർച്ച നേരിട്ടു. ഈ ഭാഗത്ത് ജല വിതരണവും മുടങ്ങി. ഇതിന് സമീപം പെപ്പ് പൊട്ടി ദിവസങ്ങളോളം വെള്ളം മുടങ്ങിയിരുന്നു. ഇത് പരിഹരിച്ച് ദിവസങ്ങൾ കഴിയുമ്പോളാണ് പുതിയപെപ്പ് പൊട്ടൽ.
ഗുണനിലാവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതാണ് പൊട്ടലിന് പ്രധാന കാരണം.
ദേശിയ പാത നിർമാണ കമ്പനി നിരുത്തരവാദത്തോടെ ജോലിയെടുക്കുന്നതും മറ്റൊരുകാരണമായി മാറി.
മുക്കാളി ടൗണിലും സമാന മായി പൈപ്പ് പൊട്ടിയിരുന്നു ദേശീയ പാത നിർമാണ കമ്പനി ശ്രദ്ധയില്ലാത്തെ ജോലി നടത്തിയതാണ് വെള്ളം വൻ തോതിൽ പുറതേക്ക് വരാൻ കാരണം.
ജല വിഭവ വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമുണ്ട്.
പെപ്പ്ലൈൻ തുടർച്ചയായി പൊട്ടുന്നത് അവസാനിപ്പിക്കാൻ ജല വിഭവ വകുപ്പ് നടപടിയെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം പ്രമോദ് മാടാണ്ടി, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, കോൺഗ്രസ്സ് അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു.
#natives #distressed #Continuation #drinking #water #pipe#burst #Chombal #region