വടകര: (vatakara.truevisionnews.com) ആധുനിക മലയാളത്തിൻ്റെ എഴുത്തച്ഛനെയാണ് എം.ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് വടകര സാഹിത്യ വേദിയുടെ അനുശോചന യോഗം അനുസ്മരിച്ചു.
മലയാള ഗദ്യത്തെ നവീകരിക്കുന്നതിൽ എം ടി പ്രമുഖ പങ്കുവഹിച്ചു.
മധ്യ വർഗ്ഗ മലയാളിയുടെ ജീവിത സംഘർഷങ്ങൾ എം ടി തീവ്രമായി അവതരിപ്പിച്ചു.
അനുശോചന ചടങ്ങിൽ വീരാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു,പി.പി രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു,ഡോ.എ.കെ രാജൻ, പുറന്തോടത്ത് ഗംഗാധരൻ, പി.പിദാമോദരൻ, ടി.കെ.വിജയരാഘവൻ, തയ്യള്ളതിൽ രാജൻ, ടി.ജി മയ്യന്നൂർ, ഡോ.കെ.സി വിജയരാഘവൻ, രാജഗോപാലൻകരപ്പറ്റ, കെ.പി സുനീൽ കുമാർ, ടി.പി റഷീദ്എന്നിവർ സംസാരിച്ചു
#writer #modern #Malayalam #lost #MT #Vadakara #Sahitya #Vedi